മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ക​ര്‍ണാ​ട​ക​യി​ൽ പു​തി​യ ഷോ​റൂം ആ​രം​ഭി​ച്ചു

google news
2120942-untitled-1

chungath new advt

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ക​ര്‍ണാ​ട​ക​യി​ലെ ഹെ​ബ്ബാ​ളി​ലു​ള്ള ഫീ​നി​ക്‌​സ് മാ​ള്‍ ഓ​ഫ് ഏ​ഷ്യ​യി​ല്‍ പു​തി​യ ഷോ​റൂം ആ​രം​ഭി​ച്ചു. മ​ല​ബാ​ര്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​പി അ​ഹ​മ്മ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ പ്ര​ശ​സ്ത ന​ടി ശ്രീ​നി​ധി ഷെ​ട്ടി ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്ത്യ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഒ. ​ആ​ഷ​ര്‍, ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ്, ക​ർ​ണാ​ട​ക റീ​ജ​ന​ല്‍ ഹെ​ഡ് ഫി​ല്‍സ​ര്‍ ബാ​ബു, മ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ്​ ടീം ​അം​ഗ​ങ്ങ​ള്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ള്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മൈ​ന്‍ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍, ഇ​റ അ​ണ്‍ക​ട്ട് ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍, ഡി​വൈ​ന്‍ ഇ​ന്ത്യ​ന്‍ ഹെ​റി​റ്റേ​ജ് ആ​ഭ​ര​ണ​ങ്ങ​ള്‍, എ​ത്നി​ക്സ് ഹാ​ൻ​ഡ്​ ക്രാ​ഫ്റ്റ്ഡ് ജ്വ​ല്ല​റി, പ്രെ​ഷ്യ-​അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ എ​ക്‌​സ്‌​ക്ലൂ​സി​വ് ബ്രാ​ന്‍ഡു​ക​ളി​ലെ ഡി​സൈ​നു​ക​ളെ​ല്ലാം, ഫീ​നി​ക്‌​സ് മാ​ള്‍ ഓ​ഫ് ഏ​ഷ്യ​യു​ടെ താ​ഴ​ത്തെ നി​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക​യി​ല്‍ പു​തി​യ ഷോ​റൂം തു​റ​ക്കു​ന്ന​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ല​ബാ​ര്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​പി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags