കൊച്ചിയിൽ മയക്കുമരുന്നു പിടിച്ച സംഭവം; ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി സർക്കാര്‍ പുനരാരംഭിക്കണം: ചെന്നിത്തല

google news
ramesh chennithala
 

പതിനയ്യായിരം കോടി രൂപ വിലവരുന്ന-മയക്കുമരുന്നു - കൊച്ചിയിൽ കേരള സമുദ്രഅതിർത്തിയിൽ നിന്ന് പിടിച്ച സംഭവം ഞെട്ടിക്കുന്നത്… 

മാരകമായ ഈ വിപത്തിനെതിരെ എല്ലാപേരും ജാഗരൂകരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്കൂൾ കുട്ടികളെ മുതൽ കോളേജ് വിദ്യാർത്ഥികളെ വരെ ലക്ഷൃം വെയ്ക്കുന്ന ഈ മാഫിയ വളർന്ന് പന്തലിച്ചിരിക്കുന്നു.  നർക്കോട്ടിക്  ബ്യൂറോ പറയുന്നത് കേരളം ഉൾപ്പെടെലക്ഷ്യം വെച്ചാണ് ഇവയെത്തിയിരിക്കുന്നതെന്നാണ്. കൂടുതൽ അന്വേഷണം നടന്നുവരുകയാണ് .  കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് പിടിച്ചെടുത്തത് പിന്നീട് ഇത് സംബന്ധിച്ച ഒരു വാർത്തയും കണ്ടില്ല ഇത്തരത്തിൽ നൂറ് കണക്കിന് കഞ്ചാവ് _ എംഡി എം എ പിടിക്കുന്നുണ്ടെങ്കിലും അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തുന്നില്ല. ഇനിയെങ്കിലും സർക്കാർ യു.ഡി.എഫ്.കാലത്തെ ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി  പുനരാരംഭിക്കണം.

കഞ്ചാവ് - മയക്കുമരുന്ന് - ഗുണ്ടാ മാഫിയകൾ കേരളത്തിൽ അരങ്ങു തകർക്കുമ്പോൾ സർക്കാരും പോലീസും നോക്കുകുത്തികളായി നിൽക്കുന്നത് അപകടകരമാണ് ദിനംപ്രതി നൂറുകണക്കിനു കിലോ കഞ്ചാവും മയക്കുമരുന്നുമാണ് കേരളത്തിൽ  എത്തിക്കൊണ്ടിരിക്കുന്നത്. 

ചിലർ നൽകുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ  നാമമാത്രമായി പോലീസ് ഇത് പിടികൂടുന്നുണ്ടെങ്കിലും, ഇതൊക്കെ എവിടെനിന്നു വരുന്നു ,എവിടേക്ക് പോകുന്നു എന്നതിൽ പോലീസും എക്സൈസും ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.ഇതിനെതിരെ വാർത്തകൾ കൊണ്ടുവന്ന മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാൻ വർത്ത കൊടുത്ത സ്ഥാപനത്തിൽ പോലീസ് കയറിയിറങ്ങിയത് ആരും മറന്നിട്ടില്ല സർക്കാർ നടത്തിയ നാണംകെട്ട നടപടികൾ തടയാൻ അവസാനം ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നു. 

കഴിഞ്ഞ  യു . ഡി. എഫ്. സർക്കാരിൻ്റെ കാലത്ത് താൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ നടപ്പാക്കിയ ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയിലൂടെ  കഞ്ചാവ് -മയക്കുമരുന്നുകൾക്കെതിരെ പോലീസ് ദിനംപ്രതി നടത്തിയ പരിശോധന ഒരു പരിധിവരെ മാഫിയകളെ അടിച്ചമർത്താൻ സഹായിച്ചിട്ടുണ്ട്. എന്നാൽ, പിണറായിസർക്കാർ വന്ന ശേഷം ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാത്തതിൻ്റെ ദുരന്തമാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. 
   അന്ന് നിരവധി മാതാപിതാക്കൾ പദ്ധതിയെ അഭിനന്ദിച്ച് കത്തയച്ചിരുന്നു.

തിരുവനന്തപുരത്തും ആലപ്പുഴയിലും വലിയ അളവിൽ കടത്തിയ മയക്കുമരുന്ന് പോലീസ്  പിടച്ചെടുത്തു. ഇനിയെങ്കിലും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി പുനരാരംഭിച്ച് ഈ മാരകവിപത്ത് തടയാൻ തയ്യാറാകണം ഇപ്പോൾ കൊച്ചിയിൽ  കോടികൾ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം ചെറുതായി കാണരുത് മുൻകരുതൽ എന്നവണ്ണം സർക്കാർ ഉണർന്ന് പ്രവർത്തിക്കണം…

Tags