ജുബൈരിയ നാസർ

ജുബൈരിയ നാസർ

തൃശൂരിൽ സിഎൻജി ഓട്ടോയ്ക്ക് തീപിടിച്ച് ഒരു മരണം

തൃശൂർ : പെരിങ്ങാവ് ഗാന്ധിനഗറിൽ സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ച നിലയിൽ. റോഡ് സൈഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിയത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളിൽ ആളുണ്ടെന്ന്...

സ്വര്‍ണ വില വീണ്ടും താഴ്ചയിലേക്ക്

കൊച്ചി : രണ്ടു ദിവസത്തെ വര്‍ധനയ്ക്കു ശേഷം സ്വര്‍ണ വില വീണ്ടും ഇടിവില്‍. പവന് 360 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,840 രൂപയാണ്.ഗ്രാമിന്...

സാംസങ്ങിന് പിന്നാലെ ആപ്പിള്‍ ഉപയോക്താക്കള്‍ക്കും മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂ ഡല്‍ഹി: സാംസങ്ങിന് പിന്നാലെ ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളുടെയും ഫോണ്‍ സുരക്ഷയിലും ഭീഷണി ചൂണ്ടികാട്ടി ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി...

പാർലമെൻ്റ് അക്രമം : ദേഹത്തു സ്വയം തീ കൊളുത്താന്‍ പദ്ധതിയിട്ട സംഘം നടപ്പിലാക്കിയത് പ്ലാൻ ബി : വിവരങ്ങൾ വെളിപ്പെടുത്തി പോലീസ്

ന്യൂ ഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ച അഞ്ചംഗ സംഘം ദേഹത്ത് സ്വയം തീകൊളുത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നതായി കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ്.സഭയ്ക്കുള്ളില്‍ ലഘുലേഖകള്‍ വിതരണം...

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും

ഡല്‍ഹി : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും.അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം.  സുരക്ഷാ നടപടിയുടെ ഭാഗമായി...

കാഴ്ച്ചപരിമിതരുടെ ക്രിക്കറ്റ് : നാഗേഷ് ട്രോഫി മത്സരങ്ങൾ 18 മുതല്‍

കൊച്ചി : കാഴ്ച്ചപരിമിതരുടെ അന്തര്‍ സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ നാഗേഷ് ട്രോഫിയുടെ കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് സി മത്സരങ്ങള്‍ തിങ്കളാഴ്ച്ച കൊച്ചിയില്‍ ആരംഭിക്കും. ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം...

ഇന്ത്യൻ മതന്യൂനപക്ഷങ്ങൾ അരക്ഷിതരെന്ന് വീണ്ടും യുഎസ് ഏജൻസി

ഇന്ത്യൻ മതന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്നതിനാൽ യുഎസ് മതസ്വാതന്ത്ര്യ നിയമം പ്രകാരം "പ്രത്യേക ആശങ്കയുള്ള രാജ്യമായി" ഇന്ത്യയെ പ്രഖ്യാപിക്കണമെന്ന് അമേരിക്കൻ റിലീജിയസ് ഫ്രീഡം വാച്ച്ഡോഗ് എന്ന സംഘടന ബൈഡൻ ഭരണകൂടത്തോട്...

2024 ൽ കമ്മി ബജറ്റായിരിക്കുമെന്ന് ചൈന

2024 ലെ ചൈനീസ് ബജറ്റ് മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്നു ശതമാനം കമ്മി ബജറ്റായിരിക്കും.സമ്പദ് വ്യവസ്ഥയെ പ്രതി കഴിഞ്ഞ ദിവസം നടന്ന വാർഷിക സമ്മേളനത്തിലാണ് കമ്മി ബജറ്റ്...

രോഗിയെ ആശുപത്രിയിലെത്തിക്കാൻ ജഡ്ജിയുടെ വാഹനം മോഷ്ടിച്ച എബിവിപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം നിഷേധിച്ച്‌ ഹൈക്കോടതി

ഗ്വാളിയാര്‍: മധ്യപ്രദേശില്‍ രോഗിയെ ആശുപത്രിയിലെത്തിക്കാനായി ഹൈക്കോടതി ജഡ്ജിയുടെ വാഹനം മോഷ്ടിച്ച എബിവിപി പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. മധ്യപ്രദേശിലെ സ്വകാര്യ സര്‍വ്വകലാശാല വൈസ് ചാൻസലറായ രോഗിയെ ആശുപത്രിയില്‍...

ആസാദ് എഞ്ചിനീയറിംഗ് ലിമിറ്റഡ് ഐപിഒ ഡിസംബര്‍ 20 മുതല്‍

കൊച്ചി: ആസാദ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2023 ഡിസംബര്‍ 20 മുതല്‍ 22 വരെ നടക്കും. 19 നാണ് ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അലോട്ട്‌മെന്റ്....

ഇറാൻ: ഫുട്ബോൾ മത്സരത്തിന് ഇനി വനിതകളും കാണികളാകും

ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ വനിതകൾ കാണികളായിയെത്തുന്നതിലെ വിലക്കുകൾക്ക് അയവ് വരുത്തി ഇറാൻ. രണ്ട് പ്രമുഖ ടെഹ്‌റാൻ ക്ലബ്ബുകളായ എസ്റ്റെഗ്ലാലും പെർസെപോളിസും തമ്മിലുള്ള ടെഹ്‌റാൻ ഡെർബി ഫുട്ബോൾ...

കിംസ് ഹെൽത്ത് ട്രോഫി മീഡിയാ ഫുട്‌ബോള്‍ ലീഗിന് 19 ന് കിക്കോഫ്

തിരുവനന്തപുരം: കേരളത്തിന്റെ കാല്പന്തുകളിയിലെ രാജകുമാരന്‍ ഐ.എം വിജയൻ ഉള്‍പ്പെടെയുള്ള മുന്‍കാല ഫുട്‌ബോള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു.പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കിംസ് ഹെൽത്ത് ട്രോഫി ഫുട്‌ബോള്‍ ടൂർണമെൻ്റിനോട് അനുബന്ധിച്ചാണ്...

ധോണിയുടെ കോടതിയലക്ഷ്യ ഹരജിയില്‍ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന് 15 ദിവസം തടവ്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ കോടതിയലക്ഷ്യ ഹരജിയില്‍ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന് 15 ദിവസം തടവ് ശിക്ഷ വിധിച്ച്‌ മദ്രാസ് ഹൈകോടതി.ജസ്റ്റിസുമാരായ...

വണ്ടിപ്പെരിയാര്‍ കേസ് : 17ന് കോണ്‍ഗ്രസിൻ്റെ സായാഹ്ന ധര്‍ണ

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയതില്‍ പ്രതിക്ഷേധിച്ച്‌ കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ 17ന് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ...

സംസ്ഥാനത്ത് രണ്ടു ദിവസം കനത്ത മഴ; നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.   തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍...

ഷാഹി ഈദ്ഗാഹ് മസ്ജിദ് : ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ലഖ്നോ: മധുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താൻ അനുമതി നല്‍കിയ അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പള്ളിയില്‍ പ്രാഥമിക സര്‍വേ...

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന : പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10 രൂപയാണ് കൂടിയത്. ഇതോടെ പവന് 80 രൂപ വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു ഗ്രാം...

ഭജൻലാല്‍ ശര്‍മ്മ രാജസ്ഥാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജയ്പൂര്‍: രാജസ്ഥാൻ മുഖ്യമന്ത്രിയായി ബിജെപിയുടെ ഭജൻലാല്‍ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ദിവ്യകുമാരി, പ്രേംചന്ദ് ഭൈര്‍വ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്...

ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല; കേസ് അവസാനിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി : ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ ഹാദിയയുടെ കേസില്‍ നടപടികള്‍ അവസാനിപ്പിച്ചതായി ഹൈക്കോടതി.ഹാദിയയെ ഏതാനും ആഴ്ചചകളായി കാണാനില്ലെന്ന് കാണിച്ച്‌ പിതാവ് അശോകനാണ് ഹേബിയസ് കോര്‍പ്പസ്...

സ്കൂള്‍ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം : പാചകം പഴയിടം തന്നെ

തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചതുപോലെ സ്കൂള്‍ കലോത്സവത്തിന് നോണ്‍ വെജ് ഭക്ഷണമില്ല.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂള്‍ കലാമേളയില്‍ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം...

വെനിസ്വേലിയൻ ഓയിൽ ഇറക്കുമതി പുന:രാരംഭിച്ച് ഇന്ത്യ

ഇന്ത്യ വെനിസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് യൂണിയൻ പെട്രോളിയം വകുപ്പ് ഹർദീപ് സിങ് പുരി. റിലയൻസ് ഇൻഡസ്ട്രീസ് (RELI.NS), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC.NS), ഹിന്ദുസ്ഥാൻ...

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇത്തവണ ബിജെപി തന്നെ മത്സരിക്കും : കെ. സുരേന്ദ്രൻ

കോഴിക്കോട് : വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇക്കുറി ബിജെപി തന്നെ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.കഴിഞ്ഞ വട്ടം മത്സരിച്ച ബിഡിജെഎസില്‍ നിന്ന് വയനാട് സീറ്റ് ഏറ്റെടുക്കുന്നത്...

ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: നവകേരളസദസിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്.  ഇന്ന് രാവിലെ ഹോട്ടല്‍ മുറിയില്‍...

നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം : ആൻജിയോപ്ലാസ്റ്റി ചെയ്തു

മുംബൈ: ബോളിവുഡ്, മറാഠി സിനിമാതാരം ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. സിനിമാ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ താരം കുഴഞ്ഞ് വീഴുകയായിരുന്നു. താരത്തെ ഉടനെ തന്നെ അന്ധേരിയിലെ ആശുപത്രിയില്‍...

വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വിധി പരിശോധിച്ച്‌ തുടര്‍നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വിധി പരിശോധിച്ച്‌ തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിയില്‍ അപ്പീല്‍ നല്‍കാൻ തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന്...

‘രഞ്ജിത്ത് സ്ഥാനം ഒഴിയുന്നതിനോട് യോജിപ്പില്ല’; ചലച്ചിത്ര അക്കാദമിയിലെ തര്‍ക്കത്തിൽ സര്‍ക്കാര്‍

തിരുവനന്തപുരം: നവകേരള സദസിന് ശേഷം ചലച്ചിത്ര അക്കാദമിയിലെ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടും. ചലച്ചിത്രമേള നടക്കുന്നത് കൊണ്ട് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് അക്കാദമി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സാംസ്കാരിക...

ഹിന്ദി ദേശീയ ഭാഷയല്ല : വിമാനത്താവളത്തില്‍ തമിഴ് യുവതിയെ അപമാനിച്ചതിനെതിരെ സ്റ്റാലിൻ

ചെന്നൈ : ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ തമിഴ് യുവതിക്ക് ഗോവ വിമാനത്താവളത്തില്‍ അപമാനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന് അദ്ദേഹം...

പ്രതിരോധനയ ബിൽ : രാജ്യരക്ഷാ ചെലവ് വർദ്ധിപ്പിച്ച് അമേരിക്ക

യു.എസ് പ്രതിരോധ നയ ബില്ലിന് പ്രതിനിധിസഭയിൽ അംഗീകാരം.അമേരിക്കൻ നിയമനിർമ്മാണ സഭ കോൺഗ്രസിൻ്റെ അധോസഭയായ പ്രതിനിധി സഭാ അംഗങ്ങളിൽ മൂന്നിൽ രണ്ടു അംഗങ്ങൾ കൂടി ബില്ലിന് അനുകൂലമായി വോട്ടു...

വെള്ള ചട്ണിക് ഇത്ര രുചിയോ? തേങ്ങാ ചട്ണി ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കു!!!

ഏവർക്കും ഇഷ്ടമാണ് ഇഡലി, ദോശ, ഉഴുന്നുവട പോലുള്ള വിഭവങ്ങൾ. എന്നാൽ അതിന്റെ കൂടെ ഒരു അടിപൊളി ചട്നി ആയാലോ. അപ്പോൾ ഇരട്ടി ടേസ്റ്റ് ആയിരിക്കും ലെ? അതിനായി...

സുരക്ഷക്ക് പ്രാധാന്യം നൽകി കിയ പുതിയ സോനെറ്റ് അവതരിപ്പിച്ചു

തൃശൂർ : സുരക്ഷക്ക് പ്രാധാന്യം നൽകി പുതിയ മോഡൽ "ദ ന്യൂ സോനെറ്റ്" കാറുകളുമായി പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ കിയ. കുടുംബങ്ങളെയും പുതിയ സാങ്കേതിക വിദ്യകൾ...

“അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം ” ഓഡിയോ റിലീസ് ചെയ്തു

കൊച്ചി: പ്രശസ്ത സംവിധായകന്‍ ആലപ്പി അഷ്റഫിന്‍റെ പുതിയ ചിത്രമായ 'അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗത്തിൻ്റെ ഓഡിയോ റിലീസ് നടത്തി. ഒരിടവേളയ്ക്ക് ശേഷം ആലപ്പി അഷ്റഫ് ഒരുക്കുന്ന ചിത്രമാണ് "അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം...

വ്യാജ സൈറ്റുകളിലൂടെ ലുലുവിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് ; ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്

കൊച്ചി : ലുലു ഹൈപ്പർമാർക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കമ്പളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ...

വണ്ടിപ്പെരിയാര്‍ കേസ്: അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായോയെന്ന് അന്വേഷിക്കണം: വിഡി സതീശൻ

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവത്തില്‍ കേസ് കോടതിയില്‍ പരാജയപ്പെട്ടതിന് പിന്നില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.     ...

കൊല്ലത്ത് 80 കാരിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ മരുമകൾ കസ്റ്റഡിയിൽ

കൊല്ലം: വയോധികയെ മര്‍ദിച്ച സംഭവത്തില്‍ മരുമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കസേരയില്‍ ഇരിക്കുന്ന അമ്മയെ മരുമകള്‍ തള്ളി താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിക്കുകയും...

ബാക്കി വരുന്ന ചോറു കൊണ്ട് നല്ല സോഫ്റ്റ് ഇടിയപ്പം; പൊടി വാട്ടി കുഴക്കാതെ തന്നെ നല്ല സോഫ്റ്റ് ഇടിയപ്പം റെഡി!!

ഇടിയപ്പം മിക്ക വീടുകളിലും ഉണ്ടാക്കുന്ന പ്രഭാത ഭക്ഷണം ആണ്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കൂടെ ആണിത്. ഇടിയപ്പം നല്ല സോഫ്റ്റ്...

20 വർഷ ജയിൽ ശിക്ഷയിൽ നിന്നു മോചനം

സിഡ്നി : 20 വർഷം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരുന്ന വനിതയ്ക്ക് മോചനം. ആസ്ട്രേലിക്കാരി കാത്‌ലീൻ  ഫോൾബിഗിൻ്റെ ജയിൽ ശിക്ഷയാണ് റദ്ദാക്കപ്പെട്ടത്.തന്റെ കുട്ടികളുടെയുൾപ്പെടെ നാലു മരണമാണ് ഫോൾബിഗിൻ്റെ 20 വർഷ ജയിൽ...

കേരളത്തിലെ റബര്‍ കൃഷിയോട് കേന്ദ്രത്തിന് ശത്രുതാപരമായ സമീപനം : മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ റബ്ബര്‍ കൃഷിയോട് കേന്ദ്രത്തിന് ശത്രുതാപരമായ സമീപനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വലിയ രീതിയിലുളള ദ്രോഹനടപടികള്‍ സ്വീകരിക്കുന്നുവെന്നും റബ്ബറിന്റെ താങ്ങു വില വര്‍ധിപ്പിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും...

മാനവ പ്രതിസന്ധി മൂർച്ഛിക്കുമെന്ന് ആഗോള റിപ്പോർട്ട്

അടുത്ത വർഷം ആഗോള മാനവ പ്രതിസന്ധികൾ മൂർച്ഛിക്കുമെന്ന് രാജ്യാന്തര റസ്ക്യൂ കമ്മിറ്റി  ( International Rescue Committee -IRC ) റിപ്പോർട്ട്.കാലാവസ്ഥ വ്യതിയാനം, വഷളാകുന്ന സായുധ സംഘർഷങ്ങൾ,കുമിഞ്ഞുകൂടുന്ന...

നവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിന്, പൊതു ഖജനാവിലെ പണമല്ലേ ചെലവഴിക്കുന്നതെന്ന് ഹൈകോടതി

കൊച്ചി : നവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈകോടതി.സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് ചോദിച്ച ഹൈകോടതി, പൊതു ഖജനാവിലെ...

അവനെ ഞങ്ങള്‍ വെറുതെ വിടില്ല’, അലറിക്കരഞ്ഞ് പെണ്‍കുട്ടിയുടെ അമ്മ, കോടതിയില്‍ നാടകീയ രംഗങ്ങള്‍

ഇടുക്കി:ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ രോഷം പ്രകടിപ്പിച്ച്‌ പെണ്‍കുട്ടിയുടെ അമ്മയും...

ക്ഷയരോഗ നിർമാർജനം: ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ “കരുതൽ 2023” പരിശോധനാ പരിപാടിക്ക് സമാപനം

കൊച്ചി : എറണാകുളം ജില്ലാ ടിബി സെന്ററും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ചേർന്ന് സംഘടിപ്പിച്ച “കരുതൽ 2023” പരിപാടി വിജയകരമായി പൂർത്തിയായി. ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ മുൻകൈയെടുത്ത് നടത്തിയ നിരവധി പദ്ധതികളിലൊന്നാണ് “കരുതൽ 2023-IGRA ടെസ്റ്റിംഗ് ഉദ്യമം.” ക്ഷയരോഗികളുമായി അടുത്ത് ഇടപഴകേണ്ടിവരുന്ന അഞ്ച് മുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികളിലാണ് രക്തപരിശോധന നടത്തിയത്. ആവശ്യമുള്ളവർക്ക് ക്ഷയരോഗം പ്രതിരോധിക്കുന്നതിനുള്ള ചികിത്സയും പദ്ധതി കാലയളവിൽ നൽകി. ക്ഷയരോഗ സാധ്യത  നിർണയിക്കുന്നതിനുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ സമഗ്ര പരിശോധനയായ “ആസ്റ്റർ IGRA ടെസ്റ്റിംഗ് പ്രോജക്ട്” ആണ് പദ്ധതിക്കായി കൂടുതൽ ബൃഹത്തായ രീതിയിൽ പ്രയോജനപ്പെടുത്തിയത്. ആസ്റ്റർ ഡി.എം ഫൗണ്ടേഷനാണ് ഈ പദ്ധതിക്ക് വേണ്ട മുഴുവൻ തുകയും ചിലവഴിച്ചത്.      ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതി, എറണാകുളം ജില്ലാ ഭരണകൂടം, ജെ.ഇ.ഇ.ടി പ്രോജക്ട്, ലോകാരോഗ്യ സംഘടന,“യൂണിയൻ” എന്നറിയപ്പെടുന്ന ക്ഷയരോഗത്തിനും ശ്വാസകോശരോഗങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൂടാതെ, സ്വകാര്യ ആശുപത്രികളിലെ ക്ഷയരോഗ ചികിത്സയ്ക്കായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ തുടങ്ങിവെച്ച “ആസ്റ്റർ സ്റ്റെപ്സ് സെന്ററുകളും” “ആസ്റ്റർ ഫാർമസി പദ്ധതിയും” കൂടുതൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ക്ഷയരോഗ മുക്തമാക്കാനുള്ള വിശാലമായ പദ്ധതിക്ക് വേണ്ടി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നൽകിയ അമൂല്യസംഭാവനകൾക്ക്  ജില്ലാ കളക്ടർ എൻ. എസ്.കെ.ഉമേഷ് ഐ.എ.എസ് സമാപനവേദിയിൽ നന്ദി അറിയിച്ചു.     ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സാമൂഹ്യ പ്രതിബദ്ധതാ സംരംഭങ്ങളുടെ ഭാഗമായാണ് എറണാകുളം ജില്ലയിൽ ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത്. ജില്ലയിലെ ആസ്റ്ററിന്റെ എല്ലാ റഫറൻസ് ലാബുകളും പദ്ധതിയുടെ ഭാഗമായി. ദേശീയതലത്തിലുള്ള ക്ഷയരോഗനിർമ്മാർജ്ജന മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു എല്ലാ കേന്ദ്രങ്ങളിലും പ്രതിരോധപ്രവർത്തനങ്ങളും ചികിത്സയും രൂപീകരിച്ചത്. വരുംദിവസങ്ങളിലും പദ്ധതിയുടെ തുടർച്ചയെന്നോണം, ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്റർ ഫാർമസികളിലൂടെ രോഗികൾക്ക് നിരന്തരം പ്രതിരോധമരുന്നുകളും ആവശ്യത്തിനുള്ള പിന്തുണയും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കും. ആരോഗ്യവിദഗ്ധരും ഡോക്ടർമാരും കൂടിയുൾപ്പെടുന്നതാണ് ടിബിക്കെതിരായ ഈ പ്രതിരോധ ശൃംഖല.    ക്ഷയരോഗ നിർമ്മാർജ്ജനത്തിൽ പൊതു, സ്വകാര്യ മേഖലകളുടെ സഹകരണം ഊട്ടിയുറപ്പിക്കുന്നതിലൂടെ ഫലപ്രദമായ പ്രതിരോധം സാധ്യമാകുമെന്ന് ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ചീഫ് ഡോ. ജവാദ് അഹ്മദ് പറഞ്ഞു.     എറണാകുളം ജില്ലാ കളക്ടർ എൻ. എസ്.കെ.ഉമേഷ് ഐ.എ.എസ്, ഡിടിഒ ഡോ. ആനന്ദ് എം, ആസ്റ്റർ ഇന്ത്യ മെഡിക്കൽ അഫയഴ്സ്‌ ചീഫ് ഡോ. അനുപ് ആർ വാര്യർ, ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ചീഫ് ഡോ. ജവാദ് അഹ്മദ്, ക്ഷയരോഗ നിർമാർജന പദ്ധതിയുടെ ജില്ലാ ഭാരവാഹി അനൂപ് ജോൺ, ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ എ.ജി.എം ലത്തീഫ്, ആസ്റ്റർ ലാബ്‌സിന്റെ കേരള, തമിഴ്നാട് പ്രാദേശിക മേധാവി നിതിൻ എന്നിവർ സമാപനവേദിയിൽ സംസാരിച്ചു. അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു           

ഓര്‍ക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിന്‍റെ അമ്മ അറസ്റ്റില്‍, അച്ഛനും സഹോദരിയും ഒളിവിൽ

കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയില്‍ ഒരു അറസ്റ്റ് കൂടി. ഷബ്നയുടെ ഭര്‍ത്താവിന്‍റെ അമ്മ നബീസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഷബ്നയുടെ ഭര്‍ത്താവിന്‍റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിലാണ്....

ആഗോള രാസ വ്യവസായ മേഖല: തളർച്ച തുടർന്നേക്കുമെന്ന് റിപ്പോർട്ട്

ആഗോള രാസ വ്യവസായ മേഖലയുടെ മാന്ദ്യാവസ്ഥ തുടർന്നേക്കുമെന്ന് മുന്നറിയിപ്പ്. ലോകത്തിലെ പ്രധാനപ്പെട്ട ക്രെഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ച് പ്രസിദ്ധികരിച്ച മേഖല തിരിച്ചുള്ള റിപ്പോർട്ടിലാണ് രാസ വ്യവസായ മേഖല...

യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ മുറിയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; എംഎ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

പ്രയാഗ്‍രാജ്: ഹോസ്റ്റല്‍ മുറിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. അലഹബാദ് സര്‍വ്വകലാശാലയിലാണ് സംഭവം.യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ പ്രഭാത് യാദവിനാണ് പരിക്കേറ്റതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ...

തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാന്‍റെ കാല് തളർന്നു : ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

തൃശൂർ:ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്‍റെ കാല് തളര്‍ന്നെന്ന പരാതിയില്‍ ഡോക്ടര്‍ക്കും നഴ്സിനുമെതിരെ കേസ്.ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ്...

ബ്ലാസോ എക്സ് എം-ഡ്യൂറാ ടിപ്പറും ബിഎസ്5 ശ്രേണി നിര്‍മാണ ഉപകരണങ്ങളും പുറത്തിറക്കി മഹീന്ദ്ര

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷനും (എംടിബിഡി), കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്‍റ് ഡിവിഷനും (എംസിഇ) എക്സ്കോണ്‍ 2023ല്‍ കമ്പനിയുടെ ഏറ്റവും പുതിയ ഉത്പന്ന...

മികച്ച ഫീച്ചറുകളുമായി എ05എസ് അവതരിപ്പിച്ച് ഐടെൽ

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഐടെല്‍ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഐടെല്‍ എ05എസ് പുറത്തിറക്കി. 4000എംഎഎച്ച് ബാറ്ററിയും വലിയ 6.6 ഇഞ്ച് എച്ച്ഡി+ ഡ്രോപ്പ് ഡിസ്പ്ലേയും,...

ആഗോള സാമ്പത്തിക സേവന വിപണിയുടെ കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് കഴിയും: ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍

കൊച്ചി : NSDC-യും ബജാജ് ഫിന്‍സെര്‍വും,AICTE-യും ബജാജ് ഫിന്‍സെര്‍വും തമ്മില്‍ ഇന്ന് രണ്ട് ധാരണാപത്രങ്ങള്‍ കേന്ദ്രവിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശ്രീ. ധര്‍മേന്ദ്രപ്രധാന്‍, ശ്രീ. അതുല്‍ കുമാര്‍...

ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും ഡിസംബർ 16ന് മക്കരപ്പറമ്പിൽ

മക്കരപ്പറമ്പ : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ ഏരിയ സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും ഡിസംബർ 16ന് ശനിയാഴ്ച വൈകീട്ട് 05 മണിക്ക് മക്കരപ്പറമ്പിൽ നടക്കും....

Page 10 of 11 1 9 10 11

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist