ഏറ്റവും സംതൃപ്‍തരായ വാഹന ഡീലർമാരുടെ പട്ടികയിൽ കിയ ഒന്നാമത്

kia
 

രാജ്യത്തെ ഏറ്റവും സംതൃപ്‍തരായ വാഹന ഡീലർമാരുടെ പട്ടികയിൽ  ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യയുടെ ഡീലര്‍മാര്‍ ഒന്നാം സ്ഥാനത്ത് .ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും എംജി മോട്ടോർ ഇന്ത്യയും ആണ്  രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കാർ വില്‍പ്പനയിൽ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കി ഇന്ത്യ എട്ടാം സ്ഥാനത്താണ്. ആഡംബര കാർ സെഗ്‌മെന്റിൽ വോൾവോ കാർസ് ഇന്ത്യ ഒന്നാമതെത്തിയപ്പോൾ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയും തൊട്ടുപിന്നിൽ ആണ്.

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്‍റെ ഡീലർ സംതൃപ്‍തി പഠന റിപ്പോര്‍ട്ട് പ്രകാരം വാഹന ഡീലർമാർ തങ്ങളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് ഉയർന്ന സുതാര്യതയും വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ന്യായമായ ബിസിനസ് നയവും കാണുമെന്ന് പ്രതീക്ഷിക്കുന്നു. 
ഫോർ വീലർ മാസ് മാർക്കറ്റ് സെഗ്‌മെന്റിൽ, നയരൂപീകരണത്തിൽ ഡീലർമാരുടെ പങ്കാളിത്തത്തിനൊപ്പം പരിശീലന ചെലവുകൾ ഒഇഎമ്മുകളുമായി പങ്കിടുന്നത് ആശങ്കാജനകമാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. എന്നാലും , ഉൽപ്പന്ന വിശ്വാസ്യതയിലും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ശ്രേണിയിലും ഡീലർമാർ സന്തുഷ്ടരാണ്.