കുറഞ്ഞ വിലയുള്ള ഇ-കാറുമായി പിഎംവി ഇലക്ട്രിക്

pmv
 

കുറഞ്ഞ വിലയുള്ള ഇ-കാറുമായി  പിഎംവി ഇലക്ട്രിക് എന്ന കമ്പനി.മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ്. നവംബർ 16ന് കമ്പനിയുടെ ആഭ്യന്തര വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് കാറായി മൈക്രോ EaS-E പുറത്തിറക്കും. കാറിന്റെ പ്രീബുക്കിങ്ങും ആരംഭിച്ചു. 2000 രൂപ നൽകി വാഹനം ഇപ്പോൾ ബുക്ക് ചെയ്യാം. കാറിന്റെ പ്രോട്ടോടൈപ്പ് തയ്യാറാണെന്നും, നവംബർ 16ന് പുറത്തുവിടുമെന്നും കമ്പനിയുടെ സ്ഥാപകൻ കൽപിത് പട്ടേൽ അവകാശപ്പെടുന്നു. 

അടുത്ത വർഷം പകുതിയോടെ വാഹനം വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോഞ്ചിങ് ദിവസം വാഹനത്തിന്റെ കൂടുതൽ ഫീച്ചറുകൾ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ.നിരവധി നൂതന സവിശേഷതകളും സാങ്കേതികവിദ്യകളും ഈ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈസി ഡ്രൈവിംഗ് മോഡുകൾക്കൊപ്പം, ക്രൂയിസ് കൺട്രോൾ പോലുള്ള സവിശേഷതകളും ലഭ്യമാണ്.20hp പവർ ഉത്പാദിപ്പിക്കാൻ കഴിവുള്ള 10 Kwh ശേഷിയുള്ള ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ഈ കാറിന്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 4 മണിക്കൂർ എടുക്കും. ഒറ്റ ചാർജിൽ 160 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകാൻ കാറിന് കഴിയും. എന്നാൽ ഒരേസമയം രണ്ട് പേർക്ക് മാത്രമേ കാറിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ.  നാല് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിലായിരിക്കും ഈ വാഹനത്തിന്റെ വിലയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.