എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി റോയൽ എൻഫീൽഡ്

re
 

പ്രീമിയം ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ്, ഒക്ടോബറിൽ അതിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി. കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ ഹണ്ടർ 350, ഈ മാസം 50,000 യൂണിറ്റുകളുടെ ഉൽപ്പാദനത്തിൽ മികച്ചു നിന്നവെന്ന് റോയൽ എൻഫീൽഡ് അറിയിച്ചു.

ക്ലാസിക് 350, ഹണ്ടർ 350, ബുള്ളറ്റ്, മെറ്റിയോർ 350, ഹിമാലയൻ, സ്‌ക്രാം 411, 650 ട്വിൻസ് തുടങ്ങിയ മോട്ടോർ സൈക്കിളുകളാണ് റോയൽ എൻഫീൽഡ് ഇന്ത്യയിൽ വിൽക്കുന്നത്. കമ്പനിയുടെ മൊത്തവിൽപ്പന കഴിഞ്ഞ വർഷം ഇതേ മാസത്തെ 44,133 യൂണിറ്റുകളിൽ നിന്ന് ഒക്ടോബറിൽ 86 ശതമാനം ഉയർന്ന് 82,235 യൂണിറ്റുകളായി.

ചിപ്പ് ക്ഷാമം കഴിഞ്ഞ വർഷത്തെ വിൽപ്പനയെയും ഉത്പാദനത്തെയും കാര്യമായി ബാധിച്ചിരുന്നു. ആഭ്യന്തര വിപണിയിൽ, റോയൽ എൻഫീൽഡിന്റെ മോഡലുകൾ ഒക്ടോബറിൽ 76,528 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാളും 88 ശതമാനം ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.