സിഎന്‍ജി സെഗ്മെന്റുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍

glanza
 

തിരുവനന്തപുരം : സിഎന്‍ജി സെഗ്മെന്റിലേക്കുള്ള ചുവടുവയ്പുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ടൊയോട്ട ഗ്ലാന്‍സ,അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നി മോഡലുകള്‍ക്കാണ് സിഎന്‍ജി സെഗ്മെന്റുകള്‍ ലഭ്യമാകുന്നത്.

ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ടൊയോട്ട ഗ്ലാന്‍സ, ഇപ്പോള്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ പവര്‍ട്രെയിനിനൊപ്പം സിഎന്‍ജി വേരിയന്റിന്റെ എസ് ആന്‍ഡ് ജി ഗ്രേഡുകളിലും ലഭ്യമാണ്.സെഗ്മെന്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഇപ്പോള്‍ സിഎന്‍ജി വേരിയന്റിന്റെ എസ് ആന്‍ഡ് ജി ഗ്രേഡുകളിലും ലഭ്യമാണ്. രണ്ട് ഗ്രേഡുകളിലും മാനുവല്‍ ട്രാന്‍സ്മിഷന്‍ (എംടി) പവര്‍ട്രെയിന്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

സിഎന്‍ജി ടെക്നോളജിയുള്ള ടൊയോട്ട ഗ്ലാന്‍സയുടെ ജിആന്‍ഡ് സി ഗ്രേഡുകളുടെ വില യഥാക്രമം 8,43,000 രൂപ 9,46,000രൂപ എന്നിങ്ങനെയാണ്.അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ സിഎന്‍ജി മോഡലുകളുടെ വില ഉടന്‍ തന്നെ കമ്പനി പ്രഖ്യാപിക്കും.

രാജ്യത്തെ എല്ലാ ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും സിഎന്‍ജി മോഡലുകളായ ഗ്ലാന്‍സയ്ക്കും അര്‍ബന്‍ ക്രൂയിസര്‍ഹൈറൈഡറിനും വേണ്ടിയുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി വേരിയന്റില്‍ ശക്തവും, ഇന്ധനക്ഷമതയുള്ളതുമായ 'കെ-സീരീസ് എന്‍ജിന്‍' ഫീച്ചര്‍ കൂടാതെ മാനുവല്‍ ട്രാന്‍സ്മിഷന്‍ പവര്‍ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്നു. പുതിയ ഇ-സിഎന്‍ജി ഗ്ലാന്‍സയുടെ എന്‍ജിന്‍ ശേഷി 1197 സിസി ആണ്, പവര്‍ ഔട്ട്പുട്ട് 57 കിലോവാട്ട് (77.5 പിഎസ്). മികച്ച ഡ്രൈവിങ് അനുഭവം പ്രദാനം ചെയ്യുന്ന ഇ-സിഎന്‍ജി ഗ്ലാന്‍സയുടെ ഇന്ധനക്ഷമത 30.61 കി.മി/കിലോഗ്രാമാണ്

പുതിയ സിഎന്‍ജി വേരിയന്റില്‍ ലഭ്യമായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറില്‍ 1.5 ലിറ്റര്‍ കെ-സീരീസ് എന്‍ജിനും, 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സജ്ജീകരിച്ചിരിക്കുന്നു. 26.1 കി.മി/കെജി മാണ് മൈലേജ്.

എല്‍ഇഡി പ്രൊജക്റ്റ് ഹെഡ്ലാമ്പ്, ട്വിന്‍ എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പ്, വൈഡ് ട്രപസോയ്ഡല്‍ ലോവര്‍ ഗ്രില്‍, സ്ലീക്ക് ആന്‍ഡ് ഡൈനാമിക് ആര്‍17 അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ബാഹ്യഭാഗത്തെ സവിശേഷതകള്‍. അതുപോലെ, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ഇന്റീരിയറുകള്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്ന ബെസ്പോക്ക് അനുഭവത്തിന് അനുയോജ്യമായ രീതിയില്‍ മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഉപഭോക്തൃ അനുഭവം കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിന്, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന് മാത്രമായി രൂപകല്‍പ്പന ചെയ്ത 66 ആക്സസറികളുടെ കസ്റ്റമൈസ്ഡ് ശ്രേണിയാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.