മഹീന്ദ്രയുടെ പുതിയ "ഥാർ" സ്വന്തമാക്കി നടൻ പ്രകാശ് രാജ്

prakash raj's new maheendra
മഹീന്ദ്രയുടെ ജനപ്രിയ മോഡൽ "ഥാർ" സ്വന്തമാക്കി തെന്നിന്ത്യൻ താരം പ്രകാശ് രാജ്.ഹൈദരാബാദിലെ മഹീന്ദ്ര ഡീലർഷിപ്പിൽ  നിന്നുമാണ് ഥാർ എസ്വിയുടെ പുതിയ പതിപ്പ് സ്വന്തമാക്കിയത്. നെപ്പോളി ബ്ലാക്ക് കളറിലുള്ള ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഥാർ ജീപ്പിന്റെ ടോപ് ആൻഡ് എൽ എക്സ് ടീം മോഡലാണ് നടൻ വാങ്ങിയത്.

12.79 ലക്ഷം തൊട്ട് 15.09 വരെയാണ് ഇന്ത്യയിൽ ഥാർ ജീപ്പുകളുടെ വില. കഴിഞ്ഞ വർഷമാണ് മഹീന്ദ്ര എസ്.യു.വിയുടെ പുതിയ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചത്. ഇപ്പോള്‍ വിപണിയിലും നിരത്തിലും കുതിക്കുകയാണ് വാഹനം. മുത്തച്ഛനു സമ്മാനമായി ദീപാവലിക്ക് നടൻ ഇജ്ജാസ് ഖാനും മഹീന്ദ്രയുടെ ഥാർ ജീപ്പ് വാങ്ങിയിരുന്നു.

2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‍യുവിയെ  അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ വാഹനം 75,000 ബുക്കിംഗുകൾ നേടി എന്നാണ് റിപ്പോര്‍ട്ട്.2020ല്‍ നിരത്തില്‍ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാർഡുകളും എത്തിയിട്ടുണ്ട്.

ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാർ ആണ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ നാല് സ്റ്റാർ റേറ്റിങ്ങും മഹീന്ദ്ര ഥാർ നേടിയിട്ടുണ്ട്. Rs 12.78 ലക്ഷം മുതൽ 15.08 ലക്ഷം വരെയാണ് 2021 മഹീന്ദ്ര ഥാറിന്റെ നിലവിലെ എക്‌സ്-ഷോറൂം വില. 2020 ഓഗസ്റ്റ് 15നാണ് പുത്തൻ ഥാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്. പിന്നാലെ ഒക്ടോബർ രണ്ടിന് രണ്ടാം തലമുറ ഥാറിന്റെ വില്പന ആരംഭിക്കുകയും ചെയ്‍തു.

2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മാനുവല്‍ ട്രാന്‍സ്‍മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

തെന്നിന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളില്‍ നിറഞ്ഞുനിൽക്കുന്ന സാന്നിധ്യമാണ് വൈവിധ്യമാർന്ന പ്രകടനങ്ങൾക്ക് പേരുകേട്ട നടൻ പ്രകാശ് രാജ്. കുടുംബത്തോടൊപ്പം ഷോറൂമില്‍ എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്.