ബിഎംഡബ്ല്യൂ ഇലക്ട്രിക്ക് സ്കൂട്ടർ നിർമ്മാണം ആരംഭിച്ചു

BMW New electric
 

ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇലക്‌ട്രിക് സ്‍കൂട്ടറിന്റെ നിര്‍മ്മാണം ആരംഭിച്ചു.ബിഎംഡബ്ല്യൂ സിഇ -04 പ്രീമിയം സ്‌കൂട്ടര്‍ 2022-ന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ഷോറൂമുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന മോഡലിന് ഏകദേശം 11,795 ഡോളര്‍ വില പ്രതീക്ഷിക്കുന്നു. 

ജര്‍മ്മന്‍ പ്രീമിയം ടൂ-വീലര്‍ മേജര്‍ 2020 ല്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചതിന് ശേഷം ഈ വര്‍ഷം ജൂലൈയില്‍ സിഇ -04 ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ബിഎംഡബ്ല്യു സിഇ-04 ഇലക്‌ട്രിക് സ്‍കൂട്ടര്‍ തികച്ചും സവിശേഷമായ രൂപകല്‍പ്പനയോടെയാണ് വരുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ഫ്യൂച്ചറിസ്റ്റിക് ഇലക്‌ട്രിക് സ്‍കൂട്ടര്‍ പോലെയാണിത്.

സീറോ എമിഷന്‍ പവര്‍ട്രെയിനിനൊപ്പം പവര്‍-പാക്ക്ഡ് പ്രകടനവും കണ്ണഞ്ചിപ്പിക്കുന്ന രൂപകല്‍പ്പനയും സ്‌കൂട്ടര്‍ വാഗ്‍ദാനം ചെയ്യുന്നു. സ്പെസിഫിക്കേഷനുകളെക്കുറിച്ച്‌ പറയുമ്ബോള്‍, ബിഎംഡബ്ല്യൂ സിഇ-04 ഇലക്‌ട്രിക് സ്കൂട്ടര്‍, യമഹ എക്സ്മാക്സ്, ബിഎംഡബ്ല്യൂ C400 തുടങ്ങിയ പെട്രോള്‍-പവര്‍ മാക്സി-സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഈ സ്‌കൂട്ടര്‍ 42 എച്ച്‌പി പവര്‍ ഔട്ട്‌പുട്ടും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയും വാഗ്ദാനം ചെയ്യുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് അവകാശപ്പെടുന്നു.

ഈ പ്രീമിയം സ്‌കൂട്ടറിന് മൂന്ന് സെക്കന്‍ഡിനുള്ളില്‍ 0-50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും കമ്ബനി അവകാശപ്പെടുന്നു. സ്‍കൂട്ടറിന് എളുപ്പത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ശില്‍പരൂപം ലഭിക്കുന്നു. എല്‍ഇഡി ഹെഡ്‌ലാമ്ബും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, കണക്റ്റിവിറ്റി ഫീച്ചറുകളുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫുള്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവയുമുണ്ട്.

ബിഎംഡബ്ല്യു സിഇ-04 പ്യുവര്‍ ഇലക്‌ട്രിക് സ്‍കൂട്ടര്‍ ഒട്ടനവധി സാങ്കേതിക വിദ്യകളുമായാണ് വരുന്നത്. ഇലക്‌ട്രോണിക്സ് റൈഡര്‍ എയ്ഡുകളുടെ ഒരു ഹോസ്റ്റ് ഇതില്‍ ഉള്‍പ്പെടുന്നു. ബി‌എം‌ഡബ്ല്യു മോട്ടോറാഡിന്റെ പ്രീമിയം ഹൈ-എന്‍ഡ് മോട്ടോര്‍സൈക്കിളുകളിലേതിന് സമാനമായിരിക്കും ഇവ. സാങ്കേതികവിദ്യകളില്‍ ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (എഎസ്‌സി), ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ (ഡിടിസി), എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള റിവേഴ്‍സ് ഗിയര്‍ എന്നിവയും ഉള്‍പ്പെടുന്നു.