മള്‍ട്ടിസ്ട്രാഡ വി 4 അവതരിപ്പിച്ച് ഡ്യുക്കാട്ടി

ds

മള്‍ട്ടിസ്ട്രാഡ വി4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. 18.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനത്തെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്..അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ രണ്ട് വേരിയന്റുകളിലാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. പ്രാരംഭ പതിപ്പായ മള്‍ട്ടിസ്ട്രാഡ വി4-ന് 18.99 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പായി മള്‍ട്ടിസ്ട്രാഡ വി4 S (ഏവിയേറ്റര്‍ ഗ്രേ) വേരിയന്റിന് 23.30 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന 50 mm USD ഫ്രണ്ട് ഫോര്‍ക്കുകളും മാര്‍സൊച്ചിയില്‍ നിന്ന് കാന്റിലൈവര്‍ ലേ ഔട്ട് ഉപയോഗിച്ച് ക്രമീകരിക്കാവുന്ന മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷനും അടിസ്ഥാന മോഡലില്‍ ഉണ്ട്.മറ്റ് രണ്ട് വേരിയന്റുകളായ വി4 S, വി4 S സ്‌പോര്‍ട്ട് എന്നിവയില്‍ സെമി ആക്റ്റീവ് ഡ്യുക്കാട്ടി സ്‌കൈഹൂക്ക് സസ്‌പെന്‍ഷന്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് ഓട്ടോ ലെവലിംഗ് ഫംഗ്ഷന്‍ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.