ഡ്യുക്കാട്ടിയുടെ സൂപ്പര്‍ബൈക്ക് വി4 എസ് പി ഇന്ത്യയില്‍

ducati new bike

മുംബൈ: ഡ്യുക്കാട്ടി ഇന്ത്യ പുതിയ ഫ്‌ളാഗ്ഷിപ്പ് സൂപ്പര്‍ ബൈക്ക് പാനിഗാലെ വി4 എസ്പി രാജ്യത്ത് അവതരിപ്പിച്ചു.മോട്ടോര്‍സൈക്കിളിന് ഇന്ത്യയില്‍ 36.07 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യയിലെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും കമ്പനി ഇതിനകം പുതിയ പാനിഗാലെ വി4 എസ്പിയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

കാര്‍ബണ്‍ ഫ്രണ്ട് മഡ്ഗാര്‍ഡും ബില്ലറ്റ് അലൂമിനിയത്തില്‍ ക്രമീകരിക്കാവുന്ന റൈഡര്‍ ഫൂട്ട്പെഗുകളും ബൈക്കില്‍ ഉള്‍പ്പെടുന്നു. 1,103 സിസി ഡെസ്‌മോസെഡിസി സ്ട്രാഡേല്‍ എഞ്ചിനാണ് ബൈക്കിലുള്ളത്. 13,000 ആര്‍പിഎമ്മില്‍ പരമാവധി 214 എച്ച്‌പി പവറും 9,500 ആര്‍പിഎമ്മില്‍ 12.6 കെജിഎം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ഈ എഞ്ചിന് സാധിക്കും.

പുതിയ ഡ്യുക്കാട്ടി പാനിഗാലെ വി4 എസ്പി സ്റ്റാന്‍ഡേര്‍ഡ് പാനിഗാലെ വി4 എസില്‍ നിന്ന് വ്യത്യസ്തമാണ്. മോട്ടോജിപി, എസ്ബികെ ചാമ്ബ്യന്‍ഷിപ്പുകളുടെ പ്രീ-സീസണ്‍ ടെസ്റ്റുകളില്‍ ഉപയോഗിക്കുന്ന ഡ്യുക്കാട്ടി കോര്‍സ് ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ 'വിന്റര്‍ ടെസ്റ്റ്' ലിവറിയോടെയാണ് ബൈക്ക് വരുന്നത്. ഇത് സ്റ്റാന്‍ഡേര്‍ഡ് പാനിഗാലെ വി4 എസില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു.