ഉത്സവ സീസണ്‍ കളറാക്കാനൊരുങ്ങി ഹീറോ പ്ലഷര്‍ പ്ലസ്

hero pleasure xtec scooter
വരാനിരിക്കുന്ന ഉത്സവ സീസണിൽ പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറിന്റെ പുത്തന്‍ പതിപ്പ് അവതരിപ്പിക്കുകയാണ് ഹീറോ. പുത്തൻ  നിറത്തിനൊപ്പം കണക്ടഡ് ഫീച്ചറുകളുമായി ഹീറോ പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക് എന്ന പേരിലാണ് ഹീറോയുടെ പുതിയ മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 

ഹീറോ മോട്ടോകോര്‍പ് പുതുതായി വിപണിയില്‍ എത്തിച്ചിട്ടുള്ള പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക് മോഡലിന് 69,500 രൂപയാണ് എക്‌സ്‌ഷോറും വില. നിലവില്‍ പ്ലെഷര്‍ സ്‌കൂട്ടര്‍ നിരയിലെ വേരിയന്റുകളായ എല്‍.എക്‌സ്, വി.എക്‌സ്, ഇസഡ്.എക്‌സ് എന്നീ വേരിയന്റുകള്‍ക്ക് മുകളിലാണ് പുതിയ മോഡലിന്റെ സ്ഥാനമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. മറ്റ് വേരിയന്റുകള്‍ക്ക് 61,900 രൂപ മുതല്‍ 64,200 രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 

ജൂബിലന്റ് യെല്ലോ എന്ന പുത്തന്‍ നിറത്തിലാണ് പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക് ഒരുങ്ങിയിരിക്കുന്നത്. എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ഹീറോയുടെ സാങ്കേതികവിദ്യയായ i3S(ഐഡില്‍-സ്‌റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം) ഡിജിറ്റല്‍ അനലോഗ് സ്പീഡോ മീറ്റര്‍, ബ്ലുടൂത്ത് കണക്ടവിറ്റി വിത്ത് കോള്‍ ആന്‍ഡ് മെസേജ്, സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട് ഓഫ്, മെറ്റല്‍ ഫ്രെണ്ട് ഫെന്‍ഡര്‍ തുടങ്ങിയവ ഈ മോഡലിന് പുതുമയേകുന്നുണ്ട്.