ഗ്ലാമര്‍ എക്‌സ് ടെക് അവതരിപ്പിച്ച് ഹീറോ; വില 78,900 രൂപ മുതല്‍

as

ഗ്ലാമറിന്റെ എക്‌സ് ടെക് അവതരിപ്പിച്ച് ഹീറോ മോട്ടോർകോർപ്. യുവാക്കളുടെ താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഗ്ലാമ൪ എക്‌സ് ടെക് സ്റ്റൈല്‍, സുരക്ഷ, കണക്ടിവിറ്റി എന്നിവ സംയോജിപ്പിച്ച്  ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ നിരവധി  പുത്തൻ സവിഷേതകൾ പ്രദാനം   ചെയ്യുന്നു. രാജ്യത്തെ ഹീറോ മോട്ടോകോര്‍പ്പ് കസ്റ്റമ൪ ടച്ച് പോയിന്റുകളിൽ ആകര്‍ഷകമായ പുതിയ കള൪ ഓപ്ഷനുകളില്‍ ഗ്ലാമ൪ എക്‌സ് ടെക് ലഭ്യമാകും. ഡ്രം വേരിയന്റിന് 78,900 രൂപയും ഡിസ്‌ക് വേരിയന്റിന് 83,500 രൂപയും ആണ് എക്‌സ്-ഷോറൂം വില എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റെഗുലര്‍ മോഡലില്‍ നിന്ന് വരുത്തിയിട്ടുള്ള നേരിയ ഡിസൈന്‍ മാറ്റത്തിനൊപ്പം കൂടുതല്‍ ഫീച്ചറുകളും നല്‍കിയാണ് ഗ്ലാമറിന്റെ എക്‌സ്-ടെക് പതിപ്പ് വിപണിയില്‍ എത്തിയിട്ടുള്ളത്. ഇന്ത്യന്‍ നിരത്തുകളിലെ മറ്റ് കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി കണക്ടിവിറ്റി ഫീച്ചറുകള്‍ നല്‍കി എത്തിയിട്ടുള്ളതാണ് ഗ്ലാമര്‍ എക്‌സ്-ടെക്കിനെ എതിരാളികളില്‍ നിന്നും മറ്റ് വേരിയന്റുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.