2022 നിരോ-യുടെ ടീസര്‍ ചിത്രവുമായി കിയ

Kia niro
 

നിരോ അനാച്ഛാദനം ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ കിയ.ഇതിന്റെ ഭാഗമായി വാഹനത്തിന്റെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ഒരു ടീസര്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് കമ്ബനി ഇപ്പോള്‍.

2019-ലെ ഹബാനീറോ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി, പരിഷ്‌കരിച്ച എസ്‌യുവിക്ക് ബ്രാന്‍ഡിന്റെ 'ഓപ്പോസിറ്റ്‌സ് യുണൈറ്റഡ്' ഡിസൈന്‍ ഫിലോസഫിക്ക് കീഴില്‍ ബോള്‍ഡ് സ്‌റ്റൈലിംഗ് ഉണ്ടായിരിക്കും. 2022 കിയാ നീറോയുടെ രൂപകല്‍പ്പനയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന നിരവധി പരീക്ഷണ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

വാഹനത്തിന് ബോള്‍ഡ് ഫ്രണ്ട് ഫാസിയയും, ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും വീതിയേറിയ ഗ്രില്ലും ലഭിക്കുന്നത് കാണാം. പിന്‍ഭാഗത്ത്, ഒരു ജോടി സി-പില്ലര്‍ ഘടിപ്പിച്ച എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ വ്യക്തമായി കാണാം.ടെയില്‍ലൈറ്റുകള്‍ ഷാര്‍പ്പായി തന്നെ കാണപ്പെടുന്നു. വശങ്ങളിലെ, അലോയ് വീലുകള്‍ മനോഹരമായി കാണപ്പെടുന്നു, കൂടാതെ പുതിയ കിയ ലോഗോ ഫ്രണ്ടിലും ടെയില്‍ഗേറ്റിലും കാണാം. പുതുതലമുറ നിരോയുടെ ഇന്റീരിയറും ഈ ചിത്രങ്ങളില്‍ പ്രിവ്യൂ ചെയ്തിട്ടുണ്ട്.

പുതിയ നീറോയ്ക്ക് ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ കുറച്ച്‌ അധിക സവിശേഷതകളും ഉപകരണങ്ങളും ഉണ്ടായിരിക്കുമെന്നും കമ്ബനി വ്യക്തമാക്കുന്നു. ക്യാബിന്‍ ഗുണനിലവാരവും സ്‌റ്റൈലിംഗും ഗണ്യമായി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.മികച്ച ഫീച്ചറുകളും സുഖസൗകര്യങ്ങളും വാഹനത്തിലെ യാത്രക്കാര്‍ക്ക് ലഭിക്കുമെന്ന് വേണം കരുതാന്‍. വരും ദിവസങ്ങളില്‍ എസ്‌യുവി അരങ്ങേറ്റം കുറിക്കുമ്ബോള്‍ മാത്രമാകും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.

'സുസ്ഥിര മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൊവൈഡര്‍' ആകാനുള്ള ബ്രാന്‍ഡിന്റെ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ് 2022 കിയ നിരോ. ഔട്ട്ഗോയിംഗ് പതിപ്പ് പോലെ തന്നെ, പുതിയതിന് ഒരു പൂര്‍ണ്ണ-ഇലക്‌ട്രിക് പതിപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു - ഇ-നീറോ - ഇത് സാധാരണ എസ്‌യുവിയുടെ പ്ലാറ്റ്ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.