മാറ്റങ്ങളുമായി കിയയുടെ പുത്തൻ കോംപാക്‌ട് സെഡാൻ 'Forte'

forte

 കോംപാക്‌ട് സെഡാൻ ശ്രേണിയിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ പുതിയൊരു കാറുമായി എത്തിയിരിക്കുകയാണ്.മുമ്പുണ്ടായിരുന്ന മോഡലായിരുന്നെങ്കിലും കാര്യമായ പരിഷ്ക്കാരങ്ങളുമായാണ് 2022 കിയ ഫോർട്ടെ കോം‌പാക്‌ട് സെഡാൻ വിപണിയിൽ എത്തുന്നത്. ഒരു വലിയ ഡിസൈൻ നവീകരണവും ഫീച്ചർ കൂട്ടിച്ചേർക്കലുകളുമെല്ലാം ഇതിൽ ഉൾപ്പെടും.വലിയ വാഹനങ്ങൾക്ക്, പ്രത്യേകിച്ച് ഒരു എസ്‌യുവി ബോഡി പ്രൊഫൈലിനും ശേഷിയുള്ളവർക്കും മുൻഗണന ലഭിക്കുന്നുണ്ടെങ്കിലും 2022 ഫോർട്ടെ ഭാവി ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമാണെന്നാണ് കൊറിയൻ ബ്രാൻഡ് പ്രതീക്ഷിക്കുന്നത്.പുതിയ മോഡലിന് പുതിയ സെറ്റ് ഹെഡ്‌ലൈറ്റ്, പുതുതലമുറ കിയ വാഹനങ്ങളിൽ കാണുന്ന അതേ ടൈഗർ നോസ് ഗ്രിൽ, കൂടുതൽ വ്യക്തതയുള്ള വിഷ്വൽ അപ്പീലിനായി മുന്നിലും പിന്നിലും പരിഷ്ക്കരിച്ച ബമ്പർ, പുതിയ ട്രങ്ക് ലിഡ് സ്‌പോയിലർ എന്നിവയെല്ലാം കിയ നൽകിയിട്ടുണ്ട്.

2022 കിയ ഫോർട്ടെ FE, LXS, ജിടി ലൈൻ, ജിടി എന്നീ വേരിയന്റുകളിൽ തെരഞ്ഞെടുക്കാം. കോംപാക്‌ട് സെഡാനിലെ ജിടി-ലൈൻ സ്പോർട്ട് പ്രീമിയം പാക്കേജ് തികച്ചും പുതിയതാണ്. കൂടാതെ 17 ഇഞ്ച് വീലുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, സ്പോർട് കോമ്പിനേഷൻ സീറ്റുകൾ, സ്പോർട്സ് സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ എന്നിവ ഇതിലേക്ക് കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.പുതിയ ഫോർട്ടെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം അഡ്വാസ്‌ഡ് ഡ്രൈവർ അസിസ്റ്റ് (ADAS) സംവിധാനമാണ്. ഇതിൽ ലെയ്ൻ ഫോളോയിംഗ് അസിസ്റ്റ്, നാവിഗേഷൻ അധിഷ്ഠിത സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, സേഫ് എക്സിറ്റ് വാർണിംഗ് എന്നിവയാണ് ഉൾപ്പെടുന്നത്.ADAS അഥവാ അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം ഇന്നത്തെ കൂടുതൽ ജനകീയ മാർക്കറ്റ് വാഹനങ്ങളിൽ കാണുന്ന ഒന്നാണ്.