സിയാസിനേക്കാൾ വലുപ്പം,ഇത് ചെറുതല്ലെന്ന് സ്കോഡ

Maruty suzuki ciaz
 

മധ്യവർഗ സെഡാൻ വിഭാഗത്തിൽ രാജ്യത്ത്​ മൂന്ന്​ നക്ഷത്രങ്ങളാണുള്ളത്​. ഒന്ന്​ ഹോണ്ട സിറ്റി, പക്വതയും ഗ്ലാമറും​ നിലവാരവുമാണ്​ സിറ്റിയുടെ മുഖമുദ്ര. രണ്ടാമൻ മാരുതി സിയാസാണ്​, വലുപ്പവും, പ്രായോഗികതയും സിയാസി​നെ നിർമാതാക്കളുടെ തുറുപ്പുശീട്ടാക്കുന്നു. മൂന്നാമൻ ഹ്യൂണ്ടായ്​ വെർന, യുവത്വവും അഴകും വെർനക്ക്​ സ്വന്തം.

ഈ അതികായർക്കിടയിലേക്ക്​ പുതിയൊരു സെഡാൻ അവതരിപ്പിക്കുമ്പോൾ വലിയ ആലോചനകൾ നടത്തേണ്ടതുണ്ടെന്നത്​ നിസ്​തർക്കമാണ്​. ഇവിടെയാണ്​ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സ്​കോഡ സ്ലാവിയ പ്രസക്​തമാകുന്നത്​. സ്ലാവിയ വിപണിപിടിക്കണമെങ്കിൽ എതിരാളികളെ ഒരുപടിയെങ്കിലും മറികടക്കുന്ന മികവുകൾ ആവശ്യമുണ്ട്.

റാപ്പിഡ് എന്ന ബ്രാൻഡിനെ മുന്നോട്ടുകൊണ്ടുപോകലല്ല സ്ലാവിയയിലൂടെ സ്​കോഡ ലക്ഷ്യമിടുന്നത്​. പകരം ഇന്ത്യൻ വിപണിയിൽ പുതിയ മിഡ്​സൈസ്​ സെഡാനെ അവതരിപ്പിക്കുകയാണ്​ കമ്പനി. സിറ്റി, സിയാസ്, വെർന എന്നിവർക്ക്​ ചേർന്ന എതിരാളിയാകാൻ വലുതും മികച്ചതുമായ സജ്ജീകരണങ്ങളാണ്​ സ്ലാവിയയിൽ ഉള്ളത്​.

slavia

521 ലിറ്ററുമായി ബൂട്ട്​ സ്​പെയ്​സിലും സ്ലാവിയ മധ്യനിര സെഡാനുകളിൽ ഏറ്റവും മുന്നിലാണ്​. പണ്ട്​ സണ്ണിക്കായി നിസാൻ അവതരിപ്പിച്ച പരസ്യവാചകമായ 'ഇത്​ വെറും കാറല്ല, ഇതാണ്​ കാാാർ'എന്നതാണ്​ സ്ലാവിയക്കും ചേരുക. ഇന്ത്യയ്‌ക്കുവേണ്ടി നിർമ്മിച്ച എം.ക്യൂ.ബി എ 0 ഇൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്ലാവിയ നിർമിച്ചിരിക്കുന്നത്​.

നീളം, വീതി, ഉയരം, വീൽബേസ്​ എന്നിവയിലെല്ലാം സ്ലാവിയ നേരിട്ടുള്ള എതിരാളിയായ സിയാസിനേക്കാൾ മുന്നിലാണ്.ഇന്ത്യയ്‌ക്കുവേണ്ടി നിർമ്മിച്ച എം.ക്യൂ.ബി എ 0 ഇൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്ലാവിയ നിർമിച്ചിരിക്കുന്നത്​. കുഷക്​, ടൈഗൂൺ എന്നിവയിലും ഇതോ പ്ലാറ്റ്​ഫോം ത​െന്നയാണ്​ ഉപയോഗിച്ചിരിക്കുന്നത്​. സ്ലാവിയയ്ക്ക് 1.0-ലിറ്റർ, 1.5-ലിറ്റർ ടി.എസ്​.​െഎ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തോടെ വാഹനം ലോഞ്ച് ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.വരാനിരിക്കുന്ന ഫോക്​സ്​വാഗൻ വിർച്ചസ്​ സെഡാൻ സ്ലാവിയയുടെ ഇരട്ടസഹോദരൻ ആയിരിക്കും.

മറ്റ് സ്‌കോഡ കാറുകളിൽ കാണുന്നതുപോലെ മെലിഞ്ഞ ഹെഡ്‌ലാമ്പുകളും മൂർച്ചയുള്ള ബോഡി ലൈനുകളുമുള്ള ഫാമിലി ഡിസൈനാണ്​ വാഹനത്തിന്​. അൽപ്പം തടിച്ച്​ സിയാസിനോട്​ സാമ്യമുള്ള വാഹനമാണിത്​. ഫ്ലോട്ടിങ്​ സെൻട്രൽ ടച്ച്‌സ്‌ക്രീനും രണ്ട് സ്‌പോക്​ സ്റ്റിയറിങ്​ വീലും ഉള്ള പുതിയ കുഷാക്കിന് അനുസൃതമായാണ്​ ഇൻറീരിയർ ഡിസൈൻ. അളവുകളിലേക്ക് വരുമ്പോൾ, പുതിയ സ്ലാവിയയ്ക്ക് 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവും ഉണ്ടാകും. റാപ്പിഡുമായി താരതമ്യപ്പെടുത്തിയാൽ, പുതിയ സ്ലാവിയയ്ക്ക് 128 എംഎം നീളവും 53 എംഎം വീതിയും 21 എംഎം ഉയരവും കൂടുതലുണ്ട്​. വീൽബേസും റാപ്പിഡിനേക്കാൾ 99 എംഎം വർധിച്ചു. 2,651 എംഎം വീൽബേസ് മാരുതി സിയാസിന് സമാനമാണ്.വീൽബേസ് ലെഗ്റൂമായും അധിക വീതി ക്യാബിൻ സ്​പേസായും അനുഭവപ്പെടും.