കിടിലന്‍ മേയ്ക്കോവറുമായി മാരുതി ജിപ്‌സി

Maruty Gypsy
ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ ഒരു ഐതിഹാസിക 4×4 എസ്‌യുവിയാണ് മാരുതി സുസുക്കി ജിപ്‌സി. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമായിരുന്നു 1985-ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്.നിരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും മറ്റ് പല സേനകളുടെയും ഇഷ്ടവാഹനമായി ജിപ്‌സി മാറുകയും ചെയ്‌തു. ഇന്നും ഓഫ് റോഡ് പ്രേമികള്‍ക്കിടയില്‍ സജീവമായി നില്‍ക്കുന്ന ഈ ഇതിഹാസത്തെ മോഡിഫൈ ചെയ്യാനും വാഹന പ്രേമികള്‍ക്ക് താത്പര്യമാണ്.

മലിനീകരണത്തിന്റെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും മാറ്റത്തെത്തുടര്‍ന്നാണ് കോംപാക്‌ട് എസ്‌യുവിയായിരുന്ന ജിപ്‌സിയെ മാരുതി നിര്‍ത്തലാക്കുന്നത്. സായുധ സേനകള്‍ പോലും വര്‍ഷങ്ങളോളം ഇത് അവരുടെ ഔദ്യോഗിക വാഹനമായി ഉപയോഗിച്ച പെരുമയും ജിപ്‌സിക്ക് അവകാശപ്പെട്ടതാണ്.

ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭംഗിയായി പരിഷ്‌ക്കരിച്ച മാരുതി ജിപ്‌സിയുടെ നിരവധി ഉദാഹരണങ്ങളുമുണ്ട്. ജിപ്‌സിയുടെ പിന്‍ഗാമിയായി രാജ്യാന്തര വിപണിയില്‍ ലഭ്യമായ ജിംനിയെ വിദേശ വിപണികള്‍ ഇതിനകം സ്വീകരിക്കുകയും ചെയ്‌തു. ഇന്ത്യയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാണെങ്കിലും നോര്‍ത്ത് ഈസ്റ്റ് മോട്ടോര്‍സില്‍ നിന്നുള്ള പരിഷ്‌ക്കരിച്ച മാരുതി ജിപ്‌സിയുടെ ഒരു വീഡിയോയാണ് ഇപ്പോഴത്തെ താരം.

പെയിന്റില്‍ നിന്ന് പറഞ്ഞു തുടങ്ങിയാല്‍ വാഹനത്തിന്റെ ബോഡി പ്രീമിയം സാറ്റിന്‍ ഗ്രേ കളര്‍ ഓപ്ഷനിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

മറ്റ് ഘടകങ്ങള്‍ മാറ്റ് ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാതും സ്പോര്‍ട്ടിയര്‍ ഭാവം വര്‍ധിപ്പിക്കുന്നുണ്ട്. ഗ്രേ, മാറ്റ് കറുപ്പ് എന്നിവയുടെ സംയോജനം എസ്‌യുവിയില്‍ മികച്ചതായി കാണപ്പെടുന്നവെന്ന് നിസംശയം പറയാം. ജിപ്‌സിയില്‍ സ്ഥാപിച്ചിട്ടുള്ള മിക്ക പാനലുകളും നോര്‍ത്ത് ഈസ് മോട്ടോര്‍സ് അവരുടെ വര്‍ക്ക്‌ഷോപ്പില്‍ തന്നെ നിര്‍മിച്ചവയാണെന്ന വസ്‌തുതയും ശ്രദ്ധേയം.