മാരുതി സുസൂക്കി മോഡലുകൾക്ക് 4.3 ശതമാനം വരെ വില വർധിപ്പിച്ചു
Sat, 15 Jan 2022

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വിവിധ മോഡലുകളുടെ വില ഉയര്‍ത്തി.പുതിയ വില പ്രാബല്യത്തില്‍ വന്നതായി മാരുതി അറിയിച്ചു.4.3 ശതമാനം വരെയാണ് വര്‍ധന. നിര്‍മാണ ചെലവില്‍ വന്ന വര്‍ധനയുടെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന് മാരുതി റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു.
വിവിധ മോഡലുകള്‍ക്ക് 0.1 ശതമാനം മുതല്‍ 4.3 ശതമാനം വരെയാണ് വില ഉയരുക. ഓള്‍ട്ടോ മുതല്‍ എസ് ക്രോസ് വരെയുള്ള മോഡലുകളാണ് മാരുതി വിപണിയില്‍ ഇറക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നു തവണ കമ്ബനി വില വര്‍ധിപ്പിച്ചിരുന്നു.