മാരുതിയുടെ പുതിയ വിറ്റാര ബ്രെസ ഒരുങ്ങുന്നു

maruthy suzuky vitara brezza
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കമ്പനിയുടെ ഏറ്റവും പ്രശസ്തമായ എസ്‌യുവി വിറ്റാര ബ്രസ്സയുടെ പുതുതലമുറ മോഡല്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്.

പുതിയ ബമ്പറോടും ഫെന്‍ഡറുകളോടും കൂടി ഇതുവരെയുള്ളതില്‍ നിന്നും വ്യത്യസ്തമാണ് പുതിയ എസ്‌യുവിയുടെ മുന്‍വശം ( front end ) എന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പുതിയതായി നല്‍കിയിരിക്കുന്ന ഫ്രണ്ട് എന്‍ഡ് ഹെഡ്‌ലൈറ്റുകള്‍ ആണ് മറ്റൊരു സവിശേഷത.എന്നാലിപ്പോള്‍, പുറത്തിറക്കും മുമ്ബ് തന്നെ പുതിയ എസ്‌യുവിയുടെ ചില ചിത്രങ്ങള്‍ ഇന്‍നെര്‍റ്റില്‍ ചോര്‍ന്നിരിക്കുകയാണ്.

എക്സ്ട്രീം മീഡിയ എന്ന പേരിലുള്ള ഒരു ചാനല്‍ യൂട്യൂബില്‍ പുതു തലമുറ മാരുതി ബ്രസ്സയുടെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നിരവധി പുതിയ മാറ്റങ്ങളോടെയാണ് എസ്‌യുവിയുടെ പുതിയ മോഡല്‍ എത്തുന്നതെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. അടുത്ത വര്‍ഷത്തോടെ കമ്ബനി പുതിയ എസ്‌യുവി വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കൊപ്പം എല്‍ഇഡി യൂണിറ്റുകളും കൂടി ചേര്‍ന്ന് മുന്‍ഭാഗത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ഇതിന് പുറമെ ക്രോമും ബ്ലാക് പ്ലാസ്റ്റിക് ക്ലാഡ്ഡിങ്ങും കൂടി ചേര്‍ന്ന് കാറിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്.

പുനര്‍രൂപകല്‍പ്പന ചെയ്ത ഫോഗ് ലാമ്ബുകളോടെയാണ് സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിരിക്കുന്നത്.
എസ്‌യുവിയുടെ ഉള്‍ഭാഗത്തും സുപ്രധാനമായ മാറ്റങ്ങള്‍ കാണാം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുമായി ബന്ധിപ്പിക്കാവുന്ന ഒരു സ്റ്റാന്‍ഡിങ് ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം ഡ്യുവല്‍ ടോണ്‍ ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്.2022 മോഡല്‍ ബ്രസ്സയില്‍ സ്റ്റിയറിങ് വീലിന് പിന്നിലായി പാഡില്‍ ഷിഫ്റ്ററുകള്‍ ഉണ്ടായിരിക്കും.