സംസഥാനത്ത് കൂടുതൽ അൺറിസേർവ്ഡ് കോച്ചുകൾ അനുവദിച്ചു

Train service

നവംബർ 25 മുതൽ സംസ്ഥാനത്ത് ട്രെയിനുകളില്‍ കൂടുതല്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കുന്നു.മംഗളൂരു - നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, മംഗളൂരു - നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, മംഗളൂരു - കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്. കോവിഡ് മഹാമാരിക്ക് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ആറ് വീതം കോച്ചുകളാണ് ട്രെയിനുകളില്‍ പുതിയതായി അനുവദിച്ചിരിക്കുന്നത്. മധുര -പുനലൂര്‍ എക്‌സ്പ്രസ്, തിരുനെല്‍വേലി - പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നിവയില്‍ നാല് വീതം അണ്‍ റിസര്‍വ്ഡ് കോച്ചുകളും നിലവില്‍ വരും. ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 ട്രെയിനുകളിലായിരുന്നു നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിച്ചത്. നവംബര്‍ പത്ത് മുതല്‍ പത്തോളം ട്രെയിനുകളിലും അണ്‍ റിസര്‍വ്ഡ് സൗകര്യം സ്ഥാപിക്കുകയുണ്ടായി.