സ്‌പോര്‍ട്‌സ്റ്റര്‍ എസ് പ്രീമിയം ക്രൂയിസര്‍ ഉടൻ ഇന്ത്യൻ വിപണിയിലേക്ക്

cz

ഹാർലി-ഡേവിഡ്സൺ സ്‌പോർട്‌സ്റ്റർ എസ് പ്രീമിയം ക്രൂയിസറും ഉടൻ ഇന്ത്യയിലേക്ക് എത്തും. ഇന്ത്യയിലെത്തുമ്പോൾ പ്രീമിയം ക്രൂയിസർ ബൈക്കിന്റെ വില ഏകദേശം 15 ലക്ഷം രൂപയോളമായിരിക്കുമെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, വൈഡ് ഹാൻഡിൽബാറുകൾ, ഫ്ലാറ്റ് സീറ്റ്, ബ്രോൺസ് എഞ്ചിൻ ഹെഡ്, ബോബ് കട്ട് ഫെൻഡറുകൾ, ടെയിൽ-പൈപ്പ് അറ്റങ്ങൾ എന്നിവയാണ് സ്‌പോർട്‌സ്റ്റർ എസിന്റെ പ്രധാന ഡിസൈൻ സവിശേഷതകൾ.

സ്റ്റോൺ വാഷ്ഡ് വൈറ്റ് പേൾ, മിഡ്‌നൈറ്റ് ക്രിംസൺ, വിവിഡ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ പുതിയ ഹാർലി ഡേവിഡ്‌സൺ സ്‌പോർട്‌സ്റ്റർ എസ് ക്രൂയിസർ വാഗ്‌ദാനം ചെയ്‌തേക്കും.വേരിയബിൾ വാൽവ് ടൈമിംഗ് സംവിധാനവും ഇതിന്റെ സവിശേഷതയാണ്.അഞ്ച് വ്യത്യസ്‌ത റൈഡിംഗ് മോഡലുകളും ഹാർലി-ഡേവിഡ്‌സൺ ക്രൂയിസർ മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.