ദക്ഷിണേന്ത്യയില്‍ ഒറ്റ ദിവസംകൊണ്ട് 70 പുതിയ വിപണന കേന്ദ്രങ്ങൾക്ക് തുടക്കമിട്ട് ടാറ്റ

tata
 

മുംബൈ: ദക്ഷിണേന്ത്യയില്‍ ഒറ്റ ദിവസംകൊണ്ട് 70 പുതിയ വിപണന കേന്ദ്രങ്ങൾക്ക് തുടക്കമിട്ട് ടാറ്റ. 53 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപണന കേന്ദ്രങ്ങൾ ദക്ഷിണേന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലാണ് പ്രവ൪ത്തനം ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ഉപ്പടെയുള്ള കമ്പനിയുടെ ന്യൂ ഫോ൪എവ൪ പാസഞ്ച൪ വാഹന നിര ഈ ആധുനിക ഷോറൂമുകളില്‍ ഉണ്ടാകുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേരളം, തമിഴ്നാട്, ക൪ണാടക, പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ടാറ്റ മോട്ടോഴ്സിന്റെ ശൃംഖലയിൽ 272 ഷോറൂമുകള്‍ ആരംഭിക്കും. ഇതോടെ ടാറ്റായുടെ ഇന്ത്യയിലെ മൊത്തം റീട്ടെയ്ൽ ഷോറൂമുകളുടെ എണ്ണം 980 ഉം ആകും. 

ബാംഗ്ലൂ൪ (7), ചെന്നൈ (5), ഹൈദരാബാദ് (4), കൊച്ചി (4) എന്നിവയുൾപ്പടെ 32 പുതിയ ഡീല൪ഷിപ്പ് ശൃംഖലകളും പ്രവ൪ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ, ദക്ഷിണേന്ത്യയിലെ അപ് കൺട്രി വിപണിയിൽ 38 വിപണന കേന്ദ്രങ്ങളും ഈ വിപുലീകരണത്തിലുൾപ്പെടുന്നു എന്നും കമ്പനി പറയുന്നു.