പുത്തന്‍ ബലേനൊ അടുത്തമാസം ആദ്യം വിപണിയിൽ

baleno
അടിമുടി മാറ്റങ്ങളുമായി മാരുതി സുസുക്കി ബലേനൊ അടുത്തമാസം ആദ്യം വിപണിയിലെത്തും. ഈ വര്‍ഷം പുറത്തിറങ്ങുന്ന മാരുതി സുസുക്കി വാഹനങ്ങളുടെ നീണ്ട നിരയിലെ ആദ്യ കാറായിരിക്കും ബലേനൊ.സുസൂക്കി കണക്റ്റ് ഫീച്ചറും പുതിയ ബലേനോയില്‍ മാരുതി ഉള്‍ക്കൊള്ളിക്കുമെന്നാണ് കരുതുന്നത്. ഓട്ടോ എല്‍ഇഡി ഹെഡ്‌ലാംപ്, കിലെസ് ഗോ, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ടാകും.

വലിയ ടച്ച്‌ സ്‌ക്രീനാണ് ഇന്റീയറിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പുതിയ എസ്‌ക്രോസിന് സമാനമായി 9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമായിരിക്കും ഇത്. കൂടാതെ സിം അടക്കമുള്ള കണക്റ്റഡ് ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്.

പ്രീമിയം ഹാച്ച്‌ബാക്ക് സെഗ് മെന്റിലെ മത്സരം കടുപ്പിക്കാന്‍ വലിയ മാറ്റങ്ങളുമായാണ് ബലേനൊ എത്തുന്നത്. ചെറിയ കോസ്മറ്റിക് അപ്ഡേഷനില്‍ മാത്രം ഒതുക്കാതെ പുതിയ ഫീച്ചറുകളുമായാണ് പുതിയ ബലേനൊ വിപണിയിലെത്തുന്നത്.ആദ്യ തലമുറയുടെ കേര്‍വി മുന്‍ ഡിസൈനില്‍ നിന്നു വ്യത്യസ്തമായി ഫ്ലാറ്റ് നോസ് ഗ്രില്‍ ഡിസൈനാണ് പുതിയ മോഡലിന്. കൂടാതെ വലുപ്പം കൂടിയ ഗ്രില്ലും നല്‍കിയിരിക്കുന്നു. റീ ഡിസൈന്‍ ചെയ്ത ഹെഡ്‌ലാംപും ഡിആര്‍എല്ലുകളുമാണ്.