വാഹന റീറ്റെയ്ൽ വിൽപ്പന കഴിഞ്ഞ വർഷാവസാനം വൻ ഇടിവ്

vehicle retail
ന്യൂഡല്‍ഹി: ചിപ്പ് ക്ഷാമം മൂലം വാഹനോത്പാദനം കുറഞ്ഞതോടെ റീട്ടെയില്‍ വിലപ്ന നേരിടുന്ന നഷ്ടം തുടരുകയാണ്. 2019 ഡിസംബറിനേക്കാള്‍ ആറു ശതമാനം നഷ്ടമാണ് കഴിഞ്ഞ മാസമുണ്ടായത്.കൂടാതെ ,വിലപ്ന നോക്കുമ്പോൾ  2020 ഡിസംബറിനേക്കാള്‍ 16.05 ശതമാനം ഇടിഞ്ഞുവെന്ന് വിതരണക്കാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

വാഹന വിപണിയില്‍ ഡിമാന്‍ഡ് ഇപ്പോഴും വർധിക്കുകയാണ്. ചിപ്പ് ക്ഷാമം മൂലം നിര്‍മ്മാണം കുറഞ്ഞതും ഇഷ്ടവാഹനങ്ങള്‍ക്കായുളള നീണ്ട കാത്തിരിപ്പുമാണ് വിപണിക്ക് തിരിച്ചടിയാകുന്നത്.ത്രീവീലറുകള്‍ 59 ശതമാനവും വാണിജ്യവാഹനങ്ങള്‍ 14 ശതമാനം വില്പന വളര്‍ച്ച കഴിഞ്ഞമാസം നേടി. 

ടൂവീലറുകള്‍ 20 ശതമാനവും പാസഞ്ചര്‍ വാഹനങ്ങള്‍ 11 ശതമാനവും ട്രാക്ടറുകള്‍ 10 ശതമാനവും ഇടിഞ്ഞതാണ് വിപണിയെ ഉലച്ചത്. എല്ലാ വിഭാഗങ്ങളിലുമായി 15.58 ലക്ഷം വാഹനങ്ങള്‍ ഡിസംബറില്‍ പുതുതായി നിരത്തിലെത്തി.