ഫോക്സ് വാഗന്റെ വിര്‍റ്റസ് മിഡ്-സൈസ് സെഡാന്‍ ഒരുങ്ങുന്നു

fox vagun
ന്യൂഡല്‍ഹി: ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ ടൈഗണ്‍ മിഡ്-സൈസ് എസ്യുവി അവതരിപ്പിച്ചതിന് ശേഷം, രാജ്യത്ത് വിര്‍റ്റസ് മിഡ്-സൈസ് സെഡാന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.സ്‌കോഡ കുഷാക്ക് മിഡ്-സൈസ് എസ്യുവി പുറത്തിറക്കിയ ശേഷം ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് സ്ലാവിയ മിഡ്-സൈസ് സെഡാന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

വോക്‌സ് വാഗണ്‍ ടൈഗണ്‍, സ്‌കോഡ കുഷാക്ക്, സ്ലാവിയ സെഡാന്‍ എന്നിവ പ്രാദേശികവല്‍ക്കരിച്ച എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ പ്ലാന്‍ 2.0 ന് കീഴിലുള്ള നാലാമത്തെ ഉല്‍പ്പന്നമായിരിക്കും പുതിയ ഫോക്സ് വാഗണ്‍ വിര്‍റ്റസ് സെഡാന്‍. 

ഇന്ത്യ-സ്‌പെക്ക് ഫോക്സ് വാഗണ്‍ വിര്‍റ്റസും ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പഴയ വെന്റോ സെഡാന് പകരക്കാരനായാണ് വിര്‍റ്റസ് വരുന്നത്. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുക്കി സിയാസ് എന്നിവയ്ക്കൊപ്പം പുതിയ വിര്‍റ്റസ് സെഡാന്‍ മത്സരിക്കും.

2022 മെയ് മാസത്തിലാണ് വിര്‍റ്റസിന്റെ ലോഞ്ച് പ്രതീക്ഷിക്കുന്നത്. ഇലക്‌ട്രിക് സണ്‍റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് എസി, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്ബുകള്‍, എല്‍ഇഡി ടെയില്‍-ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ഫോക്‌സ് വാഗണ്‍ വിര്‍റ്റസ് വരുന്നത്. ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇഎസ്പി, ഹില്‍-ലോഞ്ച് അസിസ്റ്റ്, മറ്റ് സുരക്ഷാ സവിശേഷതകള്‍ എന്നിവ കമ്ബനി വാഗ്ദാനം ചെയ്യും.

രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം ഇത് വാഗ്ദാനം ചെയ്യും. 1.0-ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ആന്റ് 1.5ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നിവയാണവ. മൂന്ന് സിലിണ്ടര്‍ യൂണിറ്റ് പരമാവധി 108 ബിഎച്ച്‌പി കരുത്തും 175 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഈ എഞ്ചിന്‍ വാഗ്ദാനം ചെയ്യും.