ടി-റോക് ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി വോക്‌സ്‌വാഗൻ

T Roc
2019-ല്‍ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത്.2 വര്‍ഷത്തേക്ക് വില്‍പ്പനയ്ക്കെത്തിയതിന് ശേഷം, ക്രോസ്‌ഓവറിന് കുറച്ച്‌ പുതുമയ്ക്കായി ഒരു മിഡ്-ലൈഫ് അപ്ഡേറ്റ് നല്‍കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ഫോക്‌സ്‌വാഗന്റെ സ്റ്റേബിളില്‍ നിന്നുള്ള സമീപകാല ലോഞ്ചുകളില്‍ കണ്ട പുതിയ ഡിസൈന്‍ തീം തന്നെയാണ് ഇപ്പോള്‍ പുതിയ ടി-റോക്കും പിന്തുടരുന്നതെന്ന് കാണാന്‍ സാധിക്കും. ടി-റോക്കിന് ഇപ്പോള്‍ പരിഷ്‌കരിച്ച റേഡിയേറ്റര്‍ ഗ്രില്‍ ലഭിക്കുന്നു.

കളര്‍ പാലറ്റും പരിഷ്‌കരിച്ചതായി ബ്രാന്‍ഡ് അവകാശപ്പെടുന്നു. പുതുക്കിയ ടി-റോക്ക് 17 ഇഞ്ച് മുതല്‍ 19 ഇഞ്ച് വരെ വ്യാസമുള്ള റീസ്‌റ്റൈല്‍ ചെയ്ത അലോയ് വീലുകളിലാകും വിപണിയില്‍ എത്തുക. മേല്‍പ്പറഞ്ഞ മാറ്റങ്ങളോടെ കാബ്രിയോലെ വേരിയന്റും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഡിസിടി എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, ടി-റോക്ക് ആർ ലൈനിന്റെ മുകളില്‍ 300 bhp മോട്ടോര്‍ ലഭിക്കുന്നു. കണ്‍വേര്‍ട്ടിബിള്‍ ട്രിം 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI മോട്ടോറുകളില്‍ മാത്രമേ ലഭ്യമാകൂ, കൂടാതെ ഇത് എഫ് ഡബ്ല്യ ഡി ലേഔട്ടില്‍ മാത്രം മൂന്ന്-ലെയര്‍ ഫാബ്രിക് ടോപ്പുമായി വരുമെന്നും കമ്ബനി വ്യക്തമാക്കുന്നു.