വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

 volvo s90

  പെട്രോൾ മൈൽഡ്-ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങി സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ. പുതിയ S90, XC60 എന്നീ മോഡലുകളായിരിക്കും ആദ്യഘട്ടത്തിൽ ആഭ്യന്തര വിപണിയിൽ എത്തുക.ഒക്ടോബർ 19-ന് വോൾവോ S90, XC60 മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് വോൾവോ ഇപ്പോൾ സ്വിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഒരു സമ്പൂർണ പെട്രോൾ ഉൽപ്പന്ന നിരയിലേക്കുള്ള ബ്രാൻഡിന്റെ പരിവർത്തനത്തിന്റെ ആദ്യപടിയാണ് ഈ വാഹനങ്ങളുടെ അരങ്ങേറ്റം എന്നതാണ് ശ്രദ്ധേയം.സംയോജിത സ്റ്റാർട്ടർ ജനറേറ്റർ ഹ്രസ്വ നേരത്തേക്ക് ജ്വലന എഞ്ചിനെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്. ഇത് കൂടുതൽ ഇന്ധനക്ഷമതയുള്ള ഡ്രൈവും മെച്ചപ്പെട്ട ഡ്രൈവ് അനുഭവവുമാണ് പ്രതിദാനം ചെയ്യുക. മലിനീകരണവും ഇതുവരെ വളരെയധികം കുറയ്ക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

 volvo s90

ഒരു സമ്പൂർണ ഹൈബ്രിഡ് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളേക്കാൾ ഇത്തരം കാറുകൾ മൊത്തത്തിൽ താങ്ങാനാകുന്നതാണെന്നും വോൾവോ അവകാശപ്പെടുന്നു. ഒരു മൈൽഡ് ഹൈബ്രിഡ് ജ്വലന എഞ്ചിനെ സഹായിക്കാൻ ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നതാണ് സാങ്കേതികവിദ്യ. ഒരു ഫുൾ ഹൈബ്രിഡിന് മിതമായ ഹൈബ്രിഡിനേക്കാൾ വലിയ ഇലക്ട്രിക് മോട്ടോറും ബാറ്ററിയുമാണ് ഉള്ളത്.പ്ലഗ്-ഇൻ ഹൈബ്രിഡുകളെ സംബന്ധിച്ചിടത്തോളം പേര് സൂചിപ്പിക്കുന്നത് പോലെ ഇവ വീട്ടിലോ പൊതു ചാർജിംഗ് സ്റ്റേഷനിലോ പ്ലഗ് ചെയ്യാവുന്നതാണ്.വോള്‍വോ അടുത്തിടെ കൊറിയയില്‍ XC60 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചിരുന്നു.അതേ മോഡൽ തന്നെയാകും ഇന്ത്യയിലും എത്തുകയെന്നാണ് സൂചന. ഒരു പുതിയ സ്മാര്‍ട്ട് കാര്‍ സംവിധാനത്തോടെയാണ് വാഹനം നിരത്തിലെത്തുക.

 volvo s90

വോള്‍വോ പുതിയ XC60 എസ്‌യുവിയെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (ADAS) കൊണ്ട് സജ്ജമാക്കാനും സാധ്യതയുണ്ട്. മാത്രമല്ല ഓട്ടോമാറ്റിക് ബ്രേക്കിംഗ്, പൈലറ്റ് അസിസ്റ്റ് പോലുള്ള ഡ്രൈവിംഗ് സപ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.കംപ്ലീറ്റ്ലി ബിൽറ്റ് ഇൻ യൂണിറ്റ് (CBU) മോഡലായാണ് ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിലെത്തുക. ഓരോ ആക്‌സിലിലും 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുകളുള്ള ഡ്യുവൽ മോട്ടോർ പവർട്രെയിനുമായാണ് XC40 റീച്ചാർജ് വരുന്നത്. 78 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് വാഹനത്തിന് തുടിപ്പേകുന്നത്.XC40 റീചാര്‍ജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് C40 റീചാര്‍ജിന്റെ നിർമിച്ചിരിക്കുന്നത്. പൂര്‍ണമായും ലെതര്‍ രഹിതമായ ആദ്യത്തെ വോള്‍വോ മോഡല്‍ കൂടിയാണിത്. ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് ക്രോസ്ഓവറിൽ പ്രവർത്തിക്കുന്നത്.ഒന്ന് മുന്‍വശത്തും ഒന്ന് പിന്നിലെ ആക്സിലിലുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിനി 78 കിലോവാട്ട് ബാറ്ററി ശേഷിയാണുള്ളത്. ഏകദേശം 420 കിലോമീറ്റര്‍ വരെയുള്ള റേഞ്ചാണ് വാഹനത്തിൽ വോൾവോ അവകാശപ്പെടുന്നത്.