വിൻഡ് ഷീൽഡുകൾ ഇനി ഇങ്ങനെ സൂക്ഷിക്കാം

windshields

വാഹനമോടിക്കുമ്പോൾ ഡ്രൈവറുടെ കാഴ്ച സുഗമമാവേണ്ടത് അത്യാവശ്യമാണ്. ഇതിനേറെ സഹായിക്കുന്ന ഒന്നാണ് വിൻഡ് ഷീൽഡ് അഥവാ വിൻഡ് സക്രീൻ. അതുകൊണ്ട് തന്നെ അവ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനവുമാണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈർപ്പവും കൂടാതെ വാഹനങ്ങളിൽ നിന്നുള്ള പുകയും വിൻഡ് ഷീൽഡുകളെ മങ്ങലേൽപ്പിച്ചേക്കാം. അതുകൊണ്ട് വിൻഡ് ഷീൽഡുകളെ കൃത്യമായി പരിപാലിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

വാഹനങ്ങളിലെ വൈപ്പറുകളുടെ ഉപയോഗം വിൻഡ് ഷീൽഡുകളുടെ കാര്യക്ഷമതയുമായി ബന്ധമുണ്ട്. അതുകൊണ്ട് വൈപ്പറുകളെയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. യാത്ര തുടങ്ങുന്നതിനു മുൻപ് വൈപ്പറുകൾ വൃത്തിയാക്കുക. വിൻഡ് ഷീൽഡിൽ വീണുക്കിടക്കുന്ന ഇലകൾ മറ്റും മാറ്റിയതിനു ശേഷമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം വിൻഡ് ഷീൽഡുകളിൽ സ്‌ക്രാച്ച് വീഴാൻ കാരണമാകും. കൂടാതെ വൈപ്പർ പ്രവർത്തിപ്പിക്കുന്നതിനു മുമ്പ് വിൻഡ് സ്‌ക്രീൻ വാഷർ ഉപയോഗിക്കണം. ഇതിനായി വിൻഡ് സ്‌ക്രീൻ വാഷർ ഫ്‌ളൂയിഡ് ടാങ്കിൽ സോപ്പ് ലായനിയോ ഷാംപുവോ ചേർക്കാവുന്നതാണ്. ഇതുവഴി വൈപ്പർ ഉപയോഗിക്കുമ്പോൾ വിൻഡ് സ്‌ക്രീനിൽ ഉണ്ടാകുന്ന പോറലുകൾ ഒഴിവാക്കാൻ സാധിക്കും. കൂടാതെ വെയിലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ വൈപ്പറുകൾ ഉയർത്തിവയ്ക്കുവാൻ ശ്രദ്ധിക്കണം. ഇത് അവയുടെ പ്രവർത്തന കാലാവധി വർധിപ്പിക്കുകയും ഗ്ലാസുകൾ തകരാറാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.