സ്വർണം സർവകാല റെക്കോഡിൽ; പവന് 35,920 രൂപയായി

സ്വർണം സർവകാല റെക്കോഡിൽ; പവന് 35,920 രൂപയായി

റെക്കോഡ് തകര്‍ത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ശനിയാഴ്ച രണ്ടുതവണയായി പവന് 400 രൂപയാണ് കൂടിയത്. ഇതോടെ വില 35,920 രൂപയായി. ഗ്രാമിന്​ 4490 രൂപയാണ്​ വില.

ശനിയാഴ്​ച രാവിലെ 9.20ന്​ ആദ്യം ഗ്രാമിന്​ 35രൂപ വർധിച്ച്​ 4475 രൂപയായി. പവന്​ 280 രൂപ ഉയർന്ന്​ 35,800 രൂപയായി. ​മൂന്നുമണിക്കൂറിന്​ ശേഷം ഉച്ച 12.22ഓടെ​ ഗ്രാമിന്​ 15 രൂപ വീണ്ടും കൂടി. ഇതോടെ പവന്​ സർവകാല റെക്കോർഡ്​ വിലയായ 35,920ൽ എത്തുകയായിരുന്നു.

ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,763.48 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് കോവിഡ്- 19 പ്രതിസന്ധിക്കിടയിലും വില അടിക്കടി കൂടാനുള്ള ഒരു കാരണമായി​​ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത.