12 -ാമത് സി.എസ്.ഐ ഇനാപ്പ് ദേശീയ അവാര്‍ഡുകള്‍ സമ്മാനിച്ചു; ഇന്റലിജന്റ് ഷുഗര്‍കെയ്ന്‍ ഐ ബഡ് കട്ടര്‍ ഫോര്‍ നഴ്‌സറീസ് മികച്ച പ്രോജെക്ട്

google news
Nm

enlite 5

തിരുവനന്തപുരം:ടെക്നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് കമ്പനിയായ ഇനാപ്പിന്റെ നേതൃത്വത്തില്‍ 12-ാമത് സി.എസ്.ഐ (കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ) ഇനാപ്പ് നാഷണല്‍ സ്റ്റുഡന്റ് പ്രോജക്ട് അവാര്‍ഡുകള്‍ ആക്കുളത്തെ ഹോട്ടല്‍ ഗോകുലം ഗ്രാന്‍ഡില്‍ വെച്ച് സമ്മാനിച്ചു. ഈ വര്‍ഷത്തെ സി.എസ്.ഐ - ഇന്‍ആപ്പ് നാഷണല്‍ സ്റ്റുഡന്റ് പ്രൊജക്ട് മത്സരത്തില്‍ മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഓട്ടോണമസിന്റെ, ഇന്റലിജന്റ്, ഷുഗര്‍കെയ്ന്‍ ഐ ബഡ് കട്ടര്‍ ഫോര്‍ നഴ്‌സറീസ് മികച്ച പ്രോജക്ടായി തിരഞ്ഞെടുക്കപ്പെട്ടു. യഷ് ബാലചന്ദ്ര പേട്കര്‍, പ്രേരണ വിജയ് രവാലേ, രവി രാജേഷ് ഷാ എന്നിവരുള്‍പ്പെട്ട ടീമിനെ നയിച്ചത് ഡോ. അജിത് സാമഗോണ്ട പട്ടേല്‍ ആണ്. മഹാരാഷ്ട്രയിലെ കെ.ജെ സോമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കാല്‍മിഫിന്‍ പ്രൊജക്ട് പ്രോത്സാഹന സമ്മാനം നേടി. അഭിഷേക് ഖാണ്ഡ്ഗെ, തനിഷ്‌ക് ജെയിന്‍, ഋതുജ വിസ്പുടെ, റിച്ച ഭണ്ടാരി എന്നിവരുടെ ടീമിനെ നയിച്ചത് പ്രൊഫ സേജല്‍ ഷാ ആയിരുന്നു. കര്‍ണാടകയിലെ പി.ഡി.എ കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ സെക്യൂര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി യൂസിങ് എന്‍.എഫ്.ടീസ് എന്ന പ്രൊജക്ട് പ്രത്യേക ജൂറി പരാമര്‍ശം നേടി. വെങ്കടേഷ് പട്ടീല്‍, സ്പൂര്‍ത്തി എസ്. പട്ടീല്‍, സയ്ദ് യസീന്‍ റാസ എന്നിവരുടെ ടീമിനെ ഡോ. ജയശ്രീ അഗര്‍ഖേദ് നയിച്ചു.

 
എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് ചടങ്ങില്‍ മുഖ്യാതിഥിയായി. രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളുടെ സോഫ്റ്റ്വെയര്‍ പ്രൊജെക്ടുകളിലെ മികവും പ്രായോഗിക പ്രസക്തിയും തിരിച്ചറിയുന്നതിനായി സിഎസ്ഐ തിരുവനന്തപുരം ചാപ്റ്ററും ഇനാപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും സംയുക്തമായാണ് ഈ അവാർഡ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ദേശീയ തലത്തില്‍ നടക്കുന്ന ഈ മത്സരത്തിലൂടെ നൂതന ആശയങ്ങള്‍ വിദഗ്ദര്‍ ഉള്‍പ്പെടുന്ന പാനലിനു മുന്നില്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ധരില്‍ നിന്ന് മേഖലയിലെ പുതിയ അറിവുകള്‍ നേടാനും മനസിലാക്കാനും ഈ അവസരം സഹായകരമാകും. എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയാണ് പരിപാടിയുടെ അക്കാദമിക്ക് പാര്‍ട്ണര്‍.
 
Bnn
ഈ വര്‍ഷം, പത്ത് സംസ്ഥാനങ്ങളില്‍ നിന്നായി 600ല്‍ അധികം പ്രൊജക്ടുകള്‍ മത്സരത്തിനായി ലഭിച്ചു. രണ്ട് റൗണ്ടുകളിലായി നടന്ന മൂല്യനിര്‍ണ്ണയത്തില്‍ മെഷീന്‍ ലേര്‍ണിംഗ്, ഡീപ്പ് ലേര്‍ണിംഗ്, ബ്ലോക്ക് ചെയിന്‍, ഐ.ഒ.ടി, ഇമേജ് പ്രോസസ്സിംഗ് തുടങ്ങി നിരവിധി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച പ്രൊജക്ടുകള്‍ ഉണ്ടായിരുന്നു. അവസാന റൗണ്ടില്‍ 15 ടീമുകള്‍ പ്രൊജക്റ്റ് വര്‍ക്കിങ് മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു.
 
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് വൈദഗ്ദ്ധ്യം പ്രദര്‍ശിപ്പിക്കുന്നതിന് ഒരു സവിശേഷമായ പ്ലാറ്റ്ഫോം നല്‍കാന്‍ 12 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സി.എസ്.ഐ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രൊജക്ട് അവാര്‍ഡുകള്‍ ആരംഭിച്ചത്. വിദ്യാര്‍ത്ഥികളുടെ മികവുറ്റ പ്രോജക്ടുകള്‍ തിരിച്ചറിഞ്ഞു അംഗീകരിക്കാന്‍ കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ ട്രിവാന്‍ഡ്രം ചാപ്റ്ററും, ഇനാപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. എ.പി.ജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്താറുള്ള ഈ പരിപാടിയിലേക്ക് രാജ്യത്തുടനീളമുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് എന്‍ട്രികള്‍ സ്വീകരിക്കാറുണ്ട്. പരിചയസമ്പന്നരും ഉയര്‍ന്ന യോഗ്യതയുള്ളവരുമായ പ്രൊഫഷണലുകളാണ് പ്രൊജെക്ടുകള്‍ വിലയിരുത്തുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം