പതിനെട്ടാമത് ഫ്യൂറ റീട്ടെയില്‍ ജൂവലര്‍ അവാര്‍ഡ്സ്; കല്യാണ്‍ ജൂവലേഴ്സിന്‍റെ സെലിബ്രേറ്റിംഗ് എവരി ഇന്ത്യന് ഈ വര്‍ഷത്തെ മികച്ച ടിവി പ്രചാരണ പുരസ്കാരം

google news
Fura Retail Jeweler Awards
 

കൊച്ചി: പതിനെട്ടാമത് എഡിഷന്‍ ഫ്യൂറ റീട്ടെയ്ല്‍ ജൂവലര്‍ ഇന്ത്യ അവാര്‍ഡ്സില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ സെലിബ്രേറ്റിംഗ്എവരിഇന്ത്യന്‍ എന്ന ദീപാവലി പ്രചാരണ പരിപാടി ഈ വര്‍ഷത്തെ മികച്ച ടിവി പ്രചാരണ പുരസ്കാരം സ്വന്തമാക്കി. മുംബൈയില്‍ നടന്ന ചടങ്ങില്‍ കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സോമസുന്ദരത്തില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. 

ഇന്ത്യയിലെ ബുള്ളിയന്‍, ജെംസ്, ആഭരണ വ്യവസായരംഗത്തെ പ്രശസ്തരും ഏറ്റവും ആദരണീയരും കൊമോഡിറ്റി എക്സ്ചേഞ്ച്, സെന്‍ട്രല്‍ ബാങ്കുകള്‍, ബുള്ളിയന്‍ ബാങ്കുകള്‍ എന്നിവയില്‍നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തതായിരുന്നു പതിനെട്ടാമത് എഡിഷന്‍ ഫ്യൂറ റീട്ടെയ്ല്‍ ജൂവലര്‍ പുരസ്കാര ചടങ്ങ്. ആഭരണരംഗത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പുരസ്കാര ചടങ്ങുകളിലൊന്നാണിത്. 

2022-ല്‍ ദീപാവലിക്കായി പുറത്തിറക്കിയ സെലിബ്രേറ്റിംഗ്എവരിഇന്ത്യന്‍ പരസ്യപ്രചാരണം വലിയ ഹിറ്റായിരുന്നു. ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ മാത്രം പത്ത് ദശലക്ഷം പേരാണ് ഈ പ്രചാരണപരിപാടി കണ്ടത്. കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍മാരായ അമിതാഭ് ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരായ ജയ ബച്ചന്‍, അക്കിനേനി നാഗാര്‍ജുന, ശിവ രാജ്കുമാര്‍, പ്രഭു ഗണേശന്‍ എന്നിവരും പ്രചാരണത്തില്‍ അണിനിരന്നു. ഈ ഉത്സവകാല പ്രചാരണ പരിപാടിയില്‍ യുവതാരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, പൂജ സാവന്ത്, റിതഭാരി ചക്രബര്‍ത്തി, കിഞ്ചാല്‍ രാജ്പ്രിയ, റജീന കസാന്‍ഡ്ര എന്നിവരും ദീപാവലിയോട് അനുബന്ധിച്ചുള്ള വിവിധ വ്യക്തിഗത, പ്രാദേശിക പാരമ്പര്യങ്ങള്‍ അവതരിപ്പിച്ചു.

 qwe
ഏറെ ആദരിക്കപ്പെടുന്ന വേദിയില്‍ ഈ വര്‍ഷത്തെ മികച്ച ടിവി പ്രചാരണത്തിനുള്ള പുരസ്കാരം നേടുകയെന്നത് വലിയ ആദരവായാണ് കണക്കാക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ പറഞ്ഞു. കല്യാണ്‍ ജൂവലേഴ്സിലെ എല്ലാവര്‍ക്കും വളരെ സവിശേഷമായി തോന്നിയിരുന്ന ദീപാവലി പ്രചാരണപരിപാടിയായിരുന്നു സെലിബ്രേറ്റിംഗ്എവരിഇന്ത്യന്‍. ദീപാവലിയുടെ അവസരത്തില്‍പരമ്പരാഗതമായ ആഘോഷങ്ങളും ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്ന ജീവിതത്തിലെ നിമിഷങ്ങളും അവതരിപ്പിക്കുക എന്നതായിരുന്നു ഈ പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ച ഞങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്കും വൈദഗ്ദ്ധ്യത്തോടെ ഇന്ത്യയുടെ സാരാംശം കുറ്റമറ്റ രീതിയില്‍ അവതരിപ്പിച്ച ക്രിയേറ്റീവ് സംഘത്തിനും നന്ദി. നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിനുള്ള ഉപഹാരമാണ് സെലിബ്രേറ്റിംഗ്എവരിഇന്ത്യന്‍ പ്രചാരണപരിപാടി എന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

ഉപയോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങളിലെ നിക്ഷേപത്തിനുള്ള പുതിയ അവസരങ്ങളും നവീനമായ ഉത്പന്നവിഭാഗങ്ങളും തുറന്നുകൊടുക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്സ് തുടര്‍ച്ചയായി ഉത്പന്നങ്ങളുടെ കാറ്റലോഗ് വിപുലപ്പെടുത്തുകയും പുതുക്കുകയും ചെയ്തുവരികയാണ്. സ്വര്‍ണത്തിന്‍റെ പരിശുദ്ധിയെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്സ് വിവിധ ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരികയാണ്. കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വിവിധ പരിശുദ്ധി പരിശോധനയ്ക്കു വിധേയമാകുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്യപ്പെട്ടവയുമാണ്. കൂടാതെ പരിശുദ്ധി ഉറപ്പാക്കുന്നതിനും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങളുടെ മെയിന്‍റനന്‍സ് നടത്തുന്നതിനും വിശദമായി ഉത്പന്ന വിവരങ്ങളും സുതാര്യമായ കൈമാറ്റവും മാറ്റിവാങ്ങുന്നതിനുള്ള നയങ്ങളും ഉള്‍ക്കൊള്ളുന്ന നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രവും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. ഏറ്റവും മികച്ചത് ഉപയോക്താക്കള്‍ക്ക് നല്കണമെന്ന പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം