2022 പോർട്ട്ഫോളിയോ:തിരുത്തൽ ഏകിയ 4 ഓഹരികൾ
Dec 27, 2021, 15:34 IST

ഓരോ പുതുവല്സരവും പ്രതീക്ഷകളും മോഹങ്ങളും നിറഞ്ഞതാകണമെന്നാണ് ഏവരുംആഗ്രഹിക്കുന്നത്.അതിനിനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. അടുത്തിടെ നേരിട്ട തിരുത്തലുകള്‍ക്കു ശേഷം പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സുമൊക്കെ തിരിച്ചു വരവിന്റെ പാതയിലാണ്.
അടിസ്ഥാനപരമയി മികച്ച ഓഹരികള്‍ കണ്ടെത്തി ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപിക്കുന്നതിലൂടെ സാധാരണക്കാരനായ നിക്ഷേപകനും ഓഹരി വിപണിയെ ഗുണപരമായി സമീപിക്കാനാകും. അടുത്തിടെ വിപണിയിലുണ്ടായ തിരുത്തലുകളെ അത്തരത്തില്‍ ഉള്‍ക്കൊണ്ട് പ്രയോജനപ്പെടുത്താനുമാകും.
ഇത്തരത്തില്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് തിരുത്തപ്പെട്ട മികച്ച 4 ഓഹരികളെ, 2022-ലെ പോര്‍ട്ട്‌ഫോളിയോ നിര്‍മിക്കുമ്പോള്‍ പരിഗണിക്കാനായാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്. അടുത്തിടെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കപ്പെട്ട വിവരങ്ങള്‍ ക്രോഡികരിച്ചാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.