ഒരു പവൻ സ്വർണത്തിന് 280 രൂപ ;സ്വർണവില ഇന്ന് കുറഞ്ഞു

gold
 

തുടർച്ചയായ അഞ്ച് ദിവസം ഒരേ നിരക്കിൽ തുടർന്ന സ്വർണവില ഇന്ന്  കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ കുറഞ്ഞ് 37120 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപ കുറഞ്ഞു 4640 രൂപയായി. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ 30 രൂപ കുറഞ്ഞ് 3835 രൂപയായി.

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 62 രൂപയാണ്. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.