കഴിഞ്ഞ വർഷത്തെ ശതകോടീശ്വരന്മാരുടെ നിരയിൽ 40 പേർ കൂടി

cash
ഇന്ത്യന്‍ കമ്പനികളുടെ പ്രൊമോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം ഭാഗ്യവര്‍ഷമാണ് കടന്നു പോയത്. 40 സംരംഭകര്‍/ പ്രൊമോട്ടര്‍മാരാണ് 2021ല്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പുതുതായി ഇടം പിടിച്ചത്.2010ലെ 24 ശതകോടീശ്വരന്മാരെ സൃഷ്ടിച്ച  റെക്കോര്‍ഡ് ആണ് ഇത്തവണ മറികടന്നത്. 

സമ്പത്തിന്റെ കാര്യത്തില്‍ രാജ്യത്തെ പ്രൊമോട്ടര്‍മാരില്‍ ഇരുപത്തി മൂന്നാമതാണ് ഫാല്‍ഗുനി നയ്യാര്‍.വളരെ നേരത്തെ തന്നെ ബിസിനസ് രംഗത്തെത്തിയ വിവിധ ഗ്രൂപ്പുകളുടെ സാരഥികളും 2021ല്‍ ശതകോടീശ്വര പട്ടികയിലെത്തിയിട്ടുണ്ട്.

2019, 2020 വര്‍ഷങ്ങളില്‍ 10 പേര്‍ മാത്രമായിരുന്നു ശതകോടീശ്വരന്മാരുടെ ക്ലബ്ബില്‍ ഇടം പിടിച്ചത്. ഒരു ദശകത്തിന് ശേഷം ഒരാള്‍ക്ക് പോലും ശതകോടീശ്വര സ്ഥാനം നഷ്ടമാവാത്ത വര്‍ഷം കൂടിയാണ് 2021. ഓഹരി വിപണിയില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് 2020ല്‍ ആറുപേരും 2019ല്‍ 12 പേരും പട്ടികയില്‍ നിന്ന് പുറത്തായിരുന്നു.

റിയല്‍ എസ്റ്റേറ്റ് കമ്ബനിയായ ലോഥ ഗ്രൂപ്പിന്റെ അഭിഷേക് ലോഥ (6.73 ബില്യണ്‍ ഡോളര്‍), സോന BLW പ്രിസിഷന്റെ സഞ്ജീവ് കപൂര്‍ (3.7 ബില്യണ്‍ ഡോളര്‍), മെട്രോ ബ്രാന്‍ഡിന്റെ റഫീഖ് മാലിക്(1.3 ബില്യണ്‍ ഡോളര്‍), ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ലിമിറ്റഡിന്റെ അശോക് രാംനാരായണ്‍(2.71 ബില്യണ്‍ ഡോളര്‍), ഹിരണ്‍ പട്ടേല്‍ ( നുവോക്കോ വിസ്താസ്-1.7 ബില്യണ്‍ ഡോളര്‍) സുശീല്‍ കനുഭായി ഷാ ( മെട്രോപൊളീസ് ഹെല്‍ത്ത് കെയര്‍- 1.11 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഐപിഒയിലൂടെ നേട്ടമുണ്ടാക്കി പട്ടികയില്‍ ഇടംനേടിയ ആദ്യ തലമുറ പ്രൊമോട്ടര്‍മാര്‍.

സഞ്ജീവ് ഗോയങ്ക (1.89 ബില്യണ്‍ ഡോളര്‍) ബികെ ഗോയങ്ക (1.75 ബില്യണ്‍ ഡോളര്‍), ചന്ദ്രകാന്ത് ബിര്‍ള(1 .52 ബില്യണ്‍ ഡോളര്‍), അദാര്‍ സൈനസ് പൂനവാലെ (1.50 ബില്യണ്‍ ഡോളര്‍) സുനില്‍ വചനി ഡിക്സണ്‍ ടെക്നോളജി-ഡിക്സണ്‍ ടെക്നോളജീസ് 1.48 ഡി ഉദയ കുമാര്‍ റെഡ്ഡി 1.47 തന്‍ല പ്ലാറ്റ്ഫോംസ് തുടങ്ങിയവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍.