ലോകത്തെ ശക്തയായ സ്ത്രീകളുടെ പട്ടികയിൽ നിർമല സീതാരാമൻ ഉൾപ്പടെ 6 ഇന്ത്യൻ വനിതകൾ

google news
2022
 

ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിലും  ഇന്ത്യൻ വനിതകളും. ഫോബ്സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ 2022 പട്ടികയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ വനിതകളാണ് സ്ഥാനം പിടിച്ചു. 

ഫോബ്സിന്റെ പട്ടികയില്‍ നിര്‍മല സീതാരാമന്‍ 36-ാം സ്ഥാനത്താണ്. ഈ പട്ടികയില്‍ തുടര്‍ച്ചയായി നാലാം തവണയും നിര്‍മല സീതാരാമന്‍ ആധിപത്യം നിലനിര്‍ത്തി എന്നതാണ് പ്രത്യേകത.കിരണ്‍ മജുംദാറും ഫല്‍ഗുനി നായറും. ബയോകോണിന്റെ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണാണ് കിരണ്‍ മജുംദാര്‍ ഷാ.  നൈകയുടെ സ്ഥാപകയാണ് ഫല്‍ഗുനി നായര്‍. ഫോബ്‌സ് പട്ടികയില്‍ഈ രണ്ട് ഇന്ത്യന്‍ വനിതകളും യഥാക്രമം 72, 89 സ്ഥാനങ്ങളിലാണ്. 

എച്ച്സിഎല്‍ ടെക് ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മല്‍ഹോത്രയും ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടി. 53-ാം സ്ഥാനത്താണ് റോഷ്‌നി. സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളില്‍ 54-ാം സ്ഥാനത്തെത്തി. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ  ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടലും പട്ടികയിലുണ്ട്. ലോകത്തെ ശക്തരായ 67-ാമത്തെ വനിതയായാണ് സോമയെ കണക്കാക്കുന്നത്. 

Tags