ആകാശിന് പിന്നാലെ ഇഷയും;അംബാനിയുടെ പിൻഗാമിയായി മക്കൾ

google news
ambani
 

 പുതുതലമുറയാകും ഇനി ബിസിനസ്സ് നയിക്കുക എന്ന സൂചനയായിരുന്നു  അംബാനി കുടുംബത്തിൽ നിന്ന് ഉണ്ടായിരിക്കുന്നത് .ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിനു പിന്നാലെ റിലയന്‍സ് റീട്ടെയിലിന്റെ മേധാവിയായി ഇഷയെയും  നിയമിച്ചിരിക്കുന്നു.

ആകാശിന്റെ നിയമനം വന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില നാലുശതമാനത്തോളമാണ് ഉയർന്നത്. ടെലികോം മേഖലയില്‍ സാന്നിധ്യമുറപ്പിച്ച കമ്പനി ഇ-കൊമേഴ്‌സ്, ഹരിത ഊര്‍ജം എന്നീ വന്‍കിട ബിസിനസ് മേഖലയിൽ കൂടി വലിയ മുന്നേറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിലാണ്.

രാജ്യത്തുടനീളം റീട്ടെയില്‍ ബിസിനസ് വ്യാപിപ്പിക്കുകയെന്ന റിലയൻസിന്റെ ലക്‌ഷ്യത്തോടനുബന്ധിച്ച് നിരവധി കമ്പനികളെയാണ് റിലയൻസ് ഇതിനോടകം ഏറ്റെടുത്തത്. നിലവിൽ കമ്പനിയുടെ ഭാഗമായി തന്നെ പ്രവർത്തിസിച്ചിരുന്ന ആകാശും ഇഷയും  ഇനി കമ്പനിയെ നയിക്കും
 

Tags