അക്ഷയ തൃതീയ പ്ലാറ്റിനം കളക്ഷനുകൾ വിപണിയിൽ
Fri, 29 Apr 2022

തിരുവനന്തപുരം: അക്ഷയ ത്രിതീയക്കായി പ്രത്യേക പ്ലാറ്റിനം കളക്ഷനുകൾ വിപണിയിൽ. പരമ്പരാഗത ഡിസൈനുകളുടെ ആധുനിക പതിപ്പുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി തയ്യാറാക്കിയ പ്രത്യേക കളക്ഷനുകൾ എന്നിവ ലഭ്യമാകും.
പ്രത്യേകതരം പെൻഡന്റുകൾ, ചെയ്നുകൾ, കമ്മലുകൾ, നെക്കലേസുകൾ തുടങ്ങി ദാമ്പതികൾക്കായി തയ്യാറാക്കിയിരിക്കുന്ന പ്ലാറ്റിനം ലവ് ബ്രാൻഡ് ക്ലാസ്സി ചെയ്നുകൾ, ബ്രേസ്ലെറ്റുകൾ എന്നിവയും റീടൈൽ പാർട്ണർസ് സ്റ്റോറുകളിലൂടെ ലഭ്യമാകുമെന്ന് പ്ലാറ്റിനും ഗിൽഡ് ഇന്റർനാഷണൽ എംഡി വൈശാലി ബാനർജി പറഞ്ഞു.