രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ്‌ ഇടിവ്

google news
indian rupee
 

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ്‌ ഇടിവ്. തിങ്കളാഴ്ച ഡോളറുമായുളള വിനിമയത്തിൽ 15 പൈസയുടെ നഷ്ടത്തിൽ 79.98ലാണു രൂപ ക്ലോസ് ചെയ്തത്. ഡോളർ കരുത്ത് പ്രാപിച്ചതാണ് രൂപയെ തളർത്തിയത്.

ക്രൂഡോയിൽ വിലയിലെ മാറ്റമാണ് മൂല്യമിടിയാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. വെള്ളിയാഴ്ച രൂപയുടെ മൂല്യം 80ന് അടുത്ത് നിന്ന് 17 പൈസ ഉയർന്ന് യുഎസ് ഡോളറിനെതിരെ 79.82 എന്ന നിലയിലെത്തിയിരുന്നു.

Tags