"ബേൺഡ് ഹെയർ" ;പെർഫ്യൂം വ്യവസായത്തിലേക്ക് മസ്‌ക്

google news
elon musk
 സുഗന്ധ ദ്രവ്യ വ്യവസായത്തിലേക്ക് ഇലോൺ മസ്‌ക്. ആദ്യ ഉത്പന്നമായ  "ബേൺഡ് ഹെയർ" എന്ന പെർഫ്യൂം മസ്‌ക് പുറത്തിറക്കി.ബേൺഡ് ഹെയർ എന്ന പെർഫ്യൂമിനെ "ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം" എന്നാണ് ഇലോൺ മസ്‌ക് വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയ സംരഭത്തെ സൂചിപ്പിച്ചു കൊണ്ട് തന്റെ ട്വിറ്റർ ബയോയിൽ "പെർഫ്യൂം സെയിൽസ്മാൻ" എന്ന് എഴുതി ചേർത്തിട്ടുണ്ട് ഇലോൺ മസ്‌ക്. 

ചുവന്ന നിറത്തിലുള്ള കുപ്പിയിൽ വെള്ളി നിറത്തിലാണ് "ബേൺഡ് ഹെയർ" എന്ന് എഴുതിയിരിക്കുന്നത്. പെർഫ്യൂം ഇപ്പോൾ വിപണിയിൽ ലഭ്യമായിട്ടുണ്ട്. 100 ഡോളർ ആണ് ഈ പെർഫ്യൂമിന്റെ വില. 

Tags