ചായ് ചായ് അഞ്ചാമത് ഔട്ട്ലെറ്റ് തിരുവനന്തപുരം ലുലുമാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു

google news
chai

തിരുവനന്തപുരം: കേരളത്തിന്റെ തനത് ലഘുഭക്ഷണ ശൃംഖലയായ 'ചായ് ചായ്'-യുടെ അഞ്ചാമത് ഔട്ട്ലെറ്റ് തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആസാദ് ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് അബ്ദുള്‍ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
 

ഉപഭോക്താക്കള്‍ക്ക് പരമ്പരാഗത ലഘുഭക്ഷണങ്ങളുടെ രുചിയനുഭവം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ആരോഗ്യകരമായ ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ആസാദ് അബ്ദുള്‍ നാസര്‍ പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത രുചിഭേദങ്ങള്‍ക്കൊപ്പം ഭക്ഷണപ്രിയര്‍ക്കായി പുതിയ കാലഘട്ടത്തിലെ പലഹാരങ്ങളും ഒരുക്കുന്ന ചായ് ചായ്, ഇന്ത്യയിലെ തന്നെ സവിശേഷ സംരംഭമാണ്.

പരമ്പരാഗത ലഘുഭക്ഷണങ്ങളായ പഴം നിറച്ചത്, കൊഴുക്കട്ട ,ഉണ്ടംപൊരി എന്നിവ കൂടാതെ പുതിയ കാലഘട്ടത്തിലെ പലഹാരങ്ങളായ ചില്ലി ചിക്കൻ റോൾ ,ചിക്കൻ സ്പ്രിങ് റോൾ , കോഴിപ്പത്തിരി എന്നിവ അടങ്ങുന്ന നാല്പതോളം രുചിഭേദങ്ങൾ ഭക്ഷണപ്രേമികള്‍ക്കായി എല്ലായിപ്പോഴും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചായ് ചായ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഏറ്റവും പ്രചാരം നേടിയ ദം ചായ ഉള്‍പ്പെടെ ചായ പ്രേമികള്‍ക്കായി ഒരു ഡസനോളം വ്യത്യസ്ത രുചിയിലുള്ള ചായകളും ഇവിടെ ലഭ്യമാണ്.

ആസാദ് കോര്‍പ്പറേറ്റ് ഹൗസിന്റെ അഞ്ചാമത്തെ സംരംഭമായ ചായ് ചായ് ബ്രാൻഡിൻ്റ   സ്ട്രാറ്റജി വിഭാവനം ചെയ്തതും നടപ്പാക്കിയതും  &mathai സ്ട്രാറ്റജി കൺസൾട്ടിങ്ങിൻ്റെ നേതൃത്വത്തിലായിരുന്നു.

Tags