ചന്ദ്രിക പുഷ്പവേദ സോപ്പ് വിപണിയിൽ

google news
ryj
തിരുവനന്തപുരം: കേരളത്തിലെ മുൻനിര ആയുർവേദ സോപ്പായ ചന്ദ്രിക, പുഷ്പവേദ സോപ്പ് വിപണിയിൽ എത്തിച്ചു. 80 വർഷത്തെ പാരമ്പര്യമുള്ള ചന്ദ്രിക കുടുംബത്തിൽ നിന്നും വിപണിയിൽ എത്തുന്ന ഏറ്റവും പുതിയ ഉൽപ്പന്നമാണ് പുഷ്പവേദ. ചലച്ചിത്രതാരം മാളവിക മോഹനനാണ് പുഷ്പവേദയുടെ ബ്രാൻഡ് അംമ്പാസഡർ.  പുതിയ ചന്ദ്രിക പുഷ്പവേദ സോപ്പ് 100 ഗ്രാം പായ്ക്കുകളിലും, 125 ഗ്രാം തൂക്കത്തിൽ 3എണ്ണം വീതമുള്ള ബണ്ടിൽ പായ്ക്കുകളായും എല്ലാ പ്രമുഖ സ്റ്റോറുകളിലും ലഭ്യമാകും.

ചെമ്പരത്തി, താമര, മുല്ലപ്പൂവ്, ജമന്തി, റോസ്, കുങ്കുമപ്പൂവ്, സൂര്യകാന്തി, ശങ്കുപുഷ്പം തുടങ്ങിയ 10 വ്യത്യസ്ത പൂക്കളുടെ സംയോജനമായ പുഷ്പവേദ ഒരു സമ്പൂർണ്ണ സൗന്ദര്യ സംരക്ഷണോപാധിയാണ്.ഇതിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ മോയ്സ്ചറൈസർ ചർമ്മത്തെ ഉറപ്പുള്ളതാക്കുന്നു, താമര ജലാംശം നൽകുകയും മുഖക്കുരു തടയുകയും ചെയ്യുന്നു, മുല്ലപ്പൂവ് ചർമ്മത്തെ പോഷിപ്പിക്കുകയും മിനുസം നൽകുകയും ചെയ്യുന്നു, മഗ്നോളിയ ചർമ്മത്തിന് തിളക്കം നൽകുന്നു, ജമന്തി ചർമ്മത്തിന്റെ ദോഷം പരിഹരിക്കുകയും ചർമ്മത്തിൽ ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

Tags