മൂന്ന് സംരംഭങ്ങള്‍ക്ക് ചിന്നികൃഷ്ണന്‍ ഇന്നവേഷന്‍ അവാര്‍ഡുകള്‍

google news
Cavinkare Chinnikrishnan Innovation Awards
 കൊച്ചി: സംരംഭകത്വത്തിന്റെ ആവേശം  ആഘോഷമാക്കി കാവിന്‍കെയര്‍, മദ്രാസ് മാനേജ്മെന്റ് അസോസിയേഷനുമായി ചേര്‍ന്ന് ചിന്നികൃഷ്ണന്‍ ഇന്നൊവേഷന്‍ അവാര്‍ഡ്് 2022 ന്റെ പതിനൊന്നാമത് എഡിഷന്‍ സംഘടിപ്പിച്ചു.  കേരളത്തില്‍ നിന്നുള്ള രജിത്ത് നായര്‍, പ്രശാന്ത് തങ്കപ്പന്‍- ഇന്‍ട്ടോട്ട് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണത്തിലെ അവരുടെ സംഭവനക്കും, കൂടാതെ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് റോബോട്ട് രൂപകല്പനയ്ക്ക് ദിവാന്‍ഷു കുമാര്‍ -  സോളിനാസ് ഇന്റഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡ്്, വൈദ്യുത രഹിതവും പരിസ്ഥിതി സൗഹൃദവുമായ റഫ്രിജറേറ്റര്‍ നൂതനരീതിയില്‍ രൂപകല്പനയ്ക്ക് മന്‍സുഖ്ഭായ് പ്രജാപതി -  മിറ്റിക്കൂള്‍ ക്ലേ ക്രിയേഷന്‍  എന്നിവര്‍ അവാര്‍ഡിന് അര്‍ഹത നേടി. വിജയികള്‍ക്ക് ഒരു ലക്ഷം രൂപ വീതം ലഭിച്ചു. ന്യൂ ഡല്‍ഹിയിലെ ഡിസിഎം ശ്രീറാം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സീനിയര്‍ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ശ്രീ. അലോക് ബി ശ്രീറാം,കാവിന്‍കെയര്‍  ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ശ്രീ സി കെ രംഗനാഥന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അന്തരിച്ച ശ്രീ ആര്‍. ചിന്നികൃഷ്ണനോടുള്ള ആദരസൂചകമായാണ് കാവിന്‍കെയര്‍, ചെറുകിട, കുടില്‍ വ്യവസായങ്ങള്‍ നടത്തുന്ന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 ''രാജ്യത്തുടനീളമുള്ള സംരംഭകരുടെ വിസ്മയിപ്പിക്കുന്ന കണ്ടുപിടിത്തങ്ങള്‍ അംഗീകരിക്കപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഏതൊരു ബിസിനസ്സിലും നൂതനമായ മാര്‍ഗ്ഗങ്ങള്‍ അല്ലെങ്കില്‍ കണ്ടുപിടുത്തങ്ങള്‍ ഒരു പ്രധാന പ്രേരണ ഘടകമാണ്. അതാത് മേഖലകളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ഭാവിയെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്ന അതിശയകരമായ പുതുമകള്‍ ഈ പരിപാടിയില്‍ നാം ഇന്ന് കണ്ടു. ഈ സവിശേഷമായ സംരംഭങ്ങളും അവ നല്‍കുന്ന വാഗ്ദാനങ്ങളും അനാവരണം ചെയ്യുന്നത് വിലയിരുത്തുന്ന ജൂറികള്‍ക്കും തീര്‍ച്ചയായും ഒരു ആവേശകരമായ അനുഭവമായിരുന്നു. ഈ നവീന മാര്‍ഗ്ഗങ്ങളുടെ വക്താക്കള്‍ക്കെല്ലാം മുന്നോട്ടുള്ള യാത്ര വിജയകരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന്  കാവിന്‍കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി കെ രംഗനാഥന്‍ ചടങ്ങില്‍ പറഞ്ഞു

Tags