രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കടന്നു

google news
tt
മുംബൈ: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കടന്നു. 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്.റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ധന വില ഉയർന്നത്. ഇന്ത്യയിൽ ഇന്ധന വില ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പെട്രോൾ വില ലിറ്ററിന് 22 രൂപ വരെ കൂടിയേക്കും. നിലവിൽ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 100 ഡോളർ ആണ്.

അ​തേ​സ​മ​യം, എ​ണ്ണ ഉ​ത്പാ​ദ​നം കൂ​ട്ടാ​ൻ എ​ണ്ണ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ​പെ​ക് പ്ല​സ് ത​യാ​റാ​യി​ട്ടി​ല്ല. നേ​ര​ത്തേ തീ​രു​മാ​നി​ച്ച നാ​ലു ല​ക്ഷം ബാ​ര​ലി​ന്‍റെ അ​ധി​ക പ്ര​തി​ദി​ന ഉ​ത്പാ​ദ​നം മാ​ത്ര​മേ ഈ ​മാ​സ​വു​മു​ണ്ടാ​കു എ​ന്നാ​ണ് ഒ​പെ​ക് പ്ല​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
 

Tags