രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ വ​ൻ കുതിപ്പ്

Economy Grows 13-5% In June Quarter
 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ വ​ൻ വ​ർ​ധ​ന. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ ജി​ഡി​പി വ​ള​ർ​ച്ച 13.5 ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ൻ വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തി​ലെ 4.1 ശ​ത​മാ​ന​ത്തി​ൽ​നി​ന്നാ​ണ് വ​ള​ർ​ച്ചാ​നി​ര​ക്കി​ലെ കു​തി​പ്പ്.   

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ 20.1 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ചാ നി​ര​ക്ക്. ഉ​പ​ഭോ​ഗ​ത്തി​ലെ വ​ർ​ധ​ന​വാ​ണ് വ​ള​ർ​ച്ചാ​നി​ര​ക്ക് ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്. ആ​ദ്യ​പാ​ദ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ വ​ള​ർ​ച്ചാ നി​ര​ക്കാ​ണി​ത്.

എന്നാൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 16.2 ശതമാനത്തിൽ എത്തുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ ജിഡിപി 15.2% എത്തുമെന്നായിരുന്നു. ബ്ലൂംബർഗിന്റെ സർവേയിൽ അത് 15.3% ആയിരുന്നു.

അതേസമയം, ഈ പാദത്തിൽ ചൈനയുടെ വളർച്ച 0.4% ആയിരുന്നു.