ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് നേടി എക്‌സല്‍ ടെക്‌നോളജീസ്

google news
business award

കോഴിക്കോട്: ബിസ്‌നസ് കേരളാ ട്രേഡ് എക്‌സ്‌പോയില്‍ ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് നേടി ഗവണ്‍മെന്റ് സൈബര്‍പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓഫ്ഷോര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനി എക്‌സല്‍ ടെക്‌നോളജീസ്. സംസ്ഥാന സര്‍ക്കാരിന്റെയും നോര്‍ക്ക റൂട്ട്‌സിന്റെയും വ്യവസായ വകുപ്പിന്റെയും നേതൃത്വത്തില്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ബിസ്‌നസ് കേരളാ ട്രേഡ് എക്‌സ്‌പോ 2022ലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് എക്‌സല്‍ ടെക്‌നോളജീസ് ഈ അവര്‍ഡിന് അര്‍ഹരായത്. കേരളാ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ.എ.എസില്‍ നിന്ന് എക്‌സല്‍ ടെക്‌നോളജീസ് എം.ഡിയും സി.ഇ.ഒയുമായ അഫ്‌സല്‍ നിഷാദ് അവാര്‍ഡ് ഏറ്റുവാങ്ങി. സി.ഐ.ടി.യു ദേശീയ സെക്രട്ടറിയും മുന്‍ എം.പിയുമായ കെ. ചന്ദ്രന്‍ പിള്ള, അഡ്വ. പി.വി ശ്രീനിജന്‍ എം.എല്‍.എ തുടങ്ങിയവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.

 

കോലഞ്ചേരി ഏരിയ പ്രവാസി കോ ഓപ്പറേറ്റീസ് സൊസൈറ്റിയും ബിസ്‌നസ് കേരളയും സംയുക്തമായി സംഘടിപ്പിച്ച ട്രേഡ് എക്‌സ്‌പോ 2022ന്റെ മീഡിയ, മാര്‍ക്കറ്റിങ് സേവനങ്ങള്‍ എക്‌സല്‍ ടെക്‌നോളജീസിന്റെ ഡിജിറ്റല്‍ മീഡിയ ബ്രാന്‍ഡായ സില്‍വര്‍ കാറ്റ്‌സാണ് നിര്‍വഹിച്ചത്. ഇതിലെ മികവിനാണ് ബിസിനസ് എക്‌സലന്‍സി അവാര്‍ഡിന് എക്‌സല്‍ ടെക്‌നോളജീസ് അര്‍ഹരായത്.

Tags