ഫെഡായ് കൊച്ചി ചാപ്റ്റര്‍ പുനസ്സംഘടിപ്പിച്ചു

google news
fedai
 കൊച്ചി: ഫെഡറല്‍ ബാങ്കിന്‍റെ ആതിഥ്യത്തില്‍ ഫോറിന്‍ എക്സ്ചേഞ്ച് ഡീലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഫെഡായ്) കൊച്ചി ചാപ്റ്റര്‍ പുനസ്സംഘടിപ്പിച്ചു. മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ബാങ്ക് ആസ്ഥാനത്തു  നടന്ന ചടങ്ങില്‍ ഫെഡായ് അംഗങ്ങളായ 30 ഓളം ബാങ്കുകള്‍ പങ്കെടുത്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി ജനറല്‍ മാനേജര്‍ വിജയ് കുമാര്‍ നായക് അധ്യക്ഷത വഹിച്ചു. ഐ/ഇഡിപിഎംഎസി ല്‍ നിലവിലുള്ള കുടിശ്ശികയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സിസിഐഎല്ലിന്‍റെ എഫ്എക്സ് റീട്ടെയ്ല്‍ പ്ലാറ്റ്ഫോമിന് ഇടപാടുകാര്‍ക്കിടയില്‍  വേണ്ടത്ര പ്രചാരണം ലഭിക്കാത്തതിനാല്‍  പ്രസ്തുത  സൗകര്യങ്ങള്‍ സംബന്ധിച്ച് ബാങ്കുകള്‍ ബോധവല്‍ക്കരണം നടത്തി സംവിധാനം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന്  അദ്ദേഹം നിര്‍ദ്ദേശിക്കുകയുണ്ടായി.

പുതിയ കമ്മിറ്റി അംഗങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി. 2022-23 വര്‍ഷത്തേക്കുള്ള ഫെഡായ് കമ്മിറ്റി ചെയര്‍മാന്‍ പദവി വഹിക്കുന്നത്   ഫെഡറല്‍ ബാങ്കാണ്. എസ്ബിഐ, യുബിഐ, എച്ഛ് ഡി എഫ് സി, എസ്ഐബി, സിഎസ്ബി എന്നിവരാണ് അംഗങ്ങള്‍ ഇന്ത്യന്‍ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവര്‍ ക്ഷണിക്കപ്പെട്ട അംഗങ്ങളായിരിക്കും.

ട്രേഡ് ഫിനാന്‍സ് രംഗത്തെ പുതിയ വികസനങ്ങളെക്കുറിച്ച് ഫെഡായ് ചീഫ് എക്സിക്യൂട്ടീവ് അശ്വനി സിന്ധ്വാനി സംസാരിച്ചു. ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്‍റും എറണാകുളം  സോണല്‍ മേധാവിയുമായ കൂര്യാക്കോസ് കോനില്‍ ഉദ്ഘാടന പ്രസംഗം നടത്തി. എസ്ബിഐ ഡിജിഎം & സോണല്‍ ഹെഡ് ആനന്ദ് മോക്തന്‍, പിഎന്‍ബി എറണാകുളം സര്‍ക്കിള്‍ ഹെഡും ഡിജിഎമ്മുമായ കിന്‍ഡര്‍ എ എച്ച്, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്‍റും ട്രഷറി ഹെഡ്ഡുമായ ലക്ഷ്മണന്‍ വി, തുടങ്ങിയവര്‍  പങ്കെടുത്തു.

Tags