'യുദ്ധഭീതി'; ക്രൂഡ് ഓയിൽ വില കുതിക്കുന്നു

ഡൽഹി: യുക്രൈൻ– റഷ്യ സംഘർഷം ലോകമാകെ ആശങ്ക ഓഹരി വിപണിയെയും കടുത്ത പ്രതിസന്ധിയിലേക്ക് ഇപ്പോൾ തള്ളിവിടുകയാണ്. അതിനിടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന് അടുത്താണ്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നൽകുന്നത്. അതിനാൽ തന്നെ യുദ്ധ സമാന സാഹചര്യം ക്രൂഡ് ഓയിൽ വില ഇനിയും വർധിപ്പിച്ചേക്കുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
ആറ് വർഷത്തിന് ശേഷമാണ് ക്രൂഡ് ഓയിൽ വില ഇത്രയും കുതിച്ചുയരുന്നത്. 2014 സെപ്റ്റംബറിലെ വർധനവിന് ശേഷം എണ്ണവില ബാരലിന് 100 ഡോളർ നിലവാരത്തിൽ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആഗോള തലത്തിൽ ഓഹരി വിപണിയെ പുറകോട്ട് വലിച്ചത് യുദ്ധഭീതിയായിരുന്നു. ഇന്ത്യയിലും ഇതിന്റെ ആഘാതം പ്രകടമായിരുന്നു. ക്രൂഡ് ഓയിൽ വില ഇനിയുമുയർന്നാൽ പെട്രോൾ ഡീസൽ വില രാജ്യത്ത് വർധിക്കാനുള്ള സാഹചര്യമാണ് ഇപ്പോൾ ഒരുങ്ങുന്നത്.