രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു

google news
ii
രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധന. മാർച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയർന്നിരുന്നു. ഇന്ന് ഒരു ലിറ്റർ ഡീസലിന് 74 പൈസയാണ് വർധിക്കുക. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും വർധിക്കും. 

ഇന്ധന വിലയിൽ ഇന്നലെയും വർധനയുണ്ടായിരുന്നു. ഒരു ലിറ്റർ പെട്രോളിന് 32 പൈസയായിരുന്നു വർധിപ്പിച്ചത്. ഒരു ലിറ്റർ ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചക്കുള്ളിൽ നാലര രൂപയുടെ വർധനവായിരുന്നു ഇന്ന് വരെയുണ്ടായിരുന്നത്. നാളെയത് അഞ്ച് രൂപയ്ക്ക് മുകളിലേക്ക് കടക്കും.കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ ആറ് രൂപയോളമാണ് കൂട്ടിയത്.

Tags