രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

google news
v
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയുമാണ് കൂട്ടിയത്.തിരുവനന്തപുരത്ത് പെട്രോളിന് 115 രൂപ 1 പൈസയും ഡീസലിന് 101 രൂപ 85 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 113 രൂപ 2 പൈസയും ഡീസലിന് 99 രൂപ 98 പൈസയുമായി. കോഴിക്കോട് പെട്രോളിന് 113 രൂപ 16 പൈസയും ഡീസലിന് 100 രൂപ 14 പൈസയുമായി വര്‍ധിച്ചു.

Tags