ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; പ്രധാന നഗരങ്ങളിലെ നിരക്കുകള്‍ അറിയാം...
Dec 19, 2022, 10:46 IST

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു 94.64 രൂപയുമാണ് വില. കോഴിക്കോട് നഗരത്തില്‍ യഥാക്രമം പെട്രോളിനു 106.28 രൂപയും ഡീസലിനു 95.21 രൂപയുമാണ് വില.